നരച്ച മുടി കറുപ്പിക്കാൻ ഹെന്ന തയ്യാറാക്കാം.. ഹെന്ന ഉണ്ടാക്കേണ്ട വിധവും ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.!!

Updated: Wednesday, October 28, 2020, 17:33 [IST]

അകാലമുടി, മുടി കൊഴിച്ചിൽ ഇവക്കൊക്കെ ഹെന്ന ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പ്രകൃതിദത്തമായ രീതിയിൽ ഹെന്ന ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

മുടി നരക്കാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്. കാരണം പ്രായമേറുന്നു ആരോഗ്യം നശിക്കുന്നു സൗന്ദര്യം ഇല്ലാതാവുന്നു തുടങ്ങി വളരെയധികം പ്രയാസത്തിലായിരിക്കും നമ്മളില്‍ പലരും. വാർദ്ധക്യത്തിലേയ്ക്ക് അടുക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മുടി നരയ്ക്കുന്നത്. അത് സ്വാഭാവികം.

അകാലമുടി, മുടി കൊഴിച്ചിൽ ഇവക്കൊക്കെ ഹെന്ന ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പ്രകൃതിദത്തമായ രീതിയിൽ ഹെന്ന ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മൈലാഞ്ചി ഉപയോഗിക്കുമ്പോൾ വീട്ടിൽത്തന്നെ ഉണ്ടായത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

മൈലാഞ്ചി ഇല ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. ഹെന്ന പൗഡർ 4 സ്പൂൺ എടുത്ത് അതിലേക്ക് 1tsp ചായപ്പൊടി ചേർത്ത് വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേക്ക് കാപ്പിപ്പൊടി, തൈര് നാരങ്ങയുടെ നീര് ഇവ മിക്സ് ചെയ്ത് കുറുക്ക് പരുവത്തിലാക്കുക.

ഉപയോഗിക്കുന്നതിനു മുൻപ് ഒരു കോഴിമുട്ടയുടെ വെള്ള ചേർക്കുക. ഹെന്ന ചെയ്തതിനു ശേഷം സോപ്പ്, ഷാംപൂ തുടങ്ങിയവയൊന്നും ഉപയോഗിക്കരുത്. ഹെന്ന കൂടുതൽ ഹെൽത്തി ആകുന്നതിനായി നെല്ലിക്ക പൗഡർ, കറിവേപ്പില ഇവയൊക്കെ ചേർക്കാവുന്നതാണ്.