മുടി തഴച്ചു വളരാൻ നിങ്ങൾ ഉള്ളി കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി.. ഇനി മുടി തഴച്ചു വളരാൻ ഉള്ളി വിദ്യ.!!

Updated: Friday, October 23, 2020, 16:56 [IST]

മുടികൊഴിച്ചിൽ തടഞ്ഞ് മുടി നന്നായി വളരാൻ ഉള്ളിയെ കൂട്ടു പിടിക്കാം. ഉള്ളിനീര് ഉപയോഗിച്ച് മുടി കൊഴിച്ചിൽ തടയാം.

മുടി കൊഴിച്ചിൽ ആൺപെൺ ഭേദമെന്യേ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്.

മുടി കൊഴിച്ചിൽ തടയാൻ മാർഗ്ഗങ്ങൾ പലതും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ.? എങ്കിലിതാ ഒരു അടിപൊളി പൊടികൈ. മുടികൊഴിച്ചിൽ തടഞ്ഞ് മുടി നന്നായി വളരാൻ ഉള്ളിയെ കൂട്ടു പിടിക്കാം. ഉള്ളിനീര് ഉപയോഗിച്ച് മുടി കൊഴിച്ചിൽ തടയാം.

മുടി തഴച്ചു വളരുകയും ചെയ്യും. ഉള്ളിയിലടങ്ങിരിക്കുന്ന സൾഫർ തലയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടിവളർച്ചയെ ത്വരിതപ്പെടുത്തുന്നു. അധികം ചെലവില്ലാതെ ആർക്കും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു മാർഗമാണിത്.

ചെറിയുള്ളി നന്നായി അരച്ചെടുക്കുക. ഇത് അരിപ്പ വെച്ച് അരിച്ചെടുത്തിനു ശേഷം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. തല നന്നായി മസ്സാജ് ചെയ്തു കൊടുക്കുക. മുടി ചീകുമ്പോൾ ഒരിക്കലും പല്ലു അടുപ്പമുള്ള ചീർപ്പ് ഉപയോഗിക്കരുത്. ഇത് തലയോട്ടിക്കു അണുബാധ സംഭവിച്ച് മുടി കൊഴിയുന്നതിന്‌ കാരണമാകും.