താരൻ അകറ്റി മുടി ഇരട്ടി വേഗത്തിൽ വളരാൻ കഞ്ഞിവെള്ളം തലമുടിയില്‍ ഇങ്ങനെ ഉപയോഗിച്ചാൽ മതി.!!

Updated: Friday, October 30, 2020, 16:51 [IST]

താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും.

കൃത്രിമ വഴികള്‍ പലതും മുടിയ്ക്ക് ദോഷങ്ങള്‍ വരുത്തുന്നവ കൂടിയാണ്. അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന, വെറുതെ കളയുന്ന പലതും ഇക്കൂട്ടത്തില്‍ പ്രധാനവുമായിരുന്നു. പുത്തൻ തലമുറയിലെ വീടുകളിൽ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാർത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്.

മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് അറിയുമോ.? മുടി ളരാനും താരൻ പോകാനും ഒക്കെ ബെസ്റ്റാണ് ഈ കഞ്ഞിവെള്ളം. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും മികച്ചതാണ് കഞ്ഞി വെള്ളം. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യുന്ന അമിനോ ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട് കഞ്ഞിവെള്ളത്തിൽ.

ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കഞ്ഞിവെള്ളം മുന്നില്‍ തന്നെയാണ്. താരൻ അകറ്റി മുടി ഇരട്ടി വേഗത്തിൽ വളരാൻ കഞ്ഞിവെള്ളം തലമുടിയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഡോക്ടർ വീഡിയോയിൽ പറയുന്നത്.