ഒരു ചെടിയിൽ ഇത്രയും തിരികളോ 😲😲 നിങ്ങളുടെ വീറ്റിലും തഴച്ചു വളരും ഈ കറുത്ത പൊന്ന്.!! കുറ്റികുരുമുളക് കൃഷി രീതി.!!

Updated: Thursday, October 15, 2020, 12:06 [IST]

കുറ്റികുരുമുളക് കൃഷി രീതിയും പരിചരണവും.. ഇനി നിങ്ങളുടെ വീട്ടിലും തഴച്ചു വളരും ഈ കറുത്ത പൊന്ന്.!!

പറമ്പിലെ നീളമുള്ള കവുങ്ങിൽ പടർന്ന് കയറി നിറയെ വിളവുമായി നിൽക്കുന്ന കുരുമുളക് ചെടികൾ. എന്നാൽ ഓരോ വീട്ടിലെയും പറമ്പുകളുടെ വലിപ്പം കുറഞ്ഞതോടെ കവുങ്ങുകളും അതിലെ കുരുമുളക് കൃഷിയും അന്യമായി. ഇതോടെയാണ് ചെടിച്ചെട്ടികളിൽ കൃഷി ചെയ്യാവുന്ന കുറ്റിക്കുരുമുളകിന്റെ വരവ്.

കറുത്തസ്വർണമെന്ന് പുകൾപെറ്റ നമ്മുടെ സ്വന്തം കുരുമുളകിന്റെ സുഗ്ധവ്യഞ്ജനമെന്ന പേരിലുള്ള ഗുണഗണങ്ങൾ വിസ്തരിക്കേണ്ട ആവശ്യമില്ല. കാലങ്ങൾക്കുമുമ്പുതന്നെ വിദേശീയരെ കറുത്തസ്വർണത്തെതേടിയിറങ്ങാൻ പ്രേരിപ്പിച്ച അതിന്റെ ഗുണങ്ങൾ സുവിദിധമാണല്ലോ.

മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്.

കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. കുറ്റികുരുമുളകിന്റെ വിളവെടുപ്പ് വളരെ ലളിതമാണ്.