തനി നാടന്‍ മീന്‍ തല കറി ഇതുപോലെ തയ്യാറാക്കി നോക്കൂ 😋😋 കപ്പ പുഴുക്കിന്റെ കൂടെ കിടു രുചിയാണേ 👌👌

Updated: Friday, October 30, 2020, 11:24 [IST]

തനി നാടന്‍ മീന്‍ തല കറി ഇതുപോലെ തയ്യാറാക്കി നോക്കൂ 😋😋 കപ്പ പുഴുക്കിന്റെ കൂടെ കിടു രുചിയാണേ 👌👌

ആവശ്യമായ ചേരുവകൾ

നാടൻ മീൻ തല
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി-രണ്ട്
പച്ചമുളക്-രണ്ട്
മുളകുപൊടി-എട്ട് ടീസ്പൂൺ
മഞ്ഞൾപൊടി-അര ടീസ്പൂൺ
ഉലുവാപ്പൊടി-അര ടീസ്പൂൺ
ഉപ്പ്-ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർക്കുക. കറിവേപ്പില ചേർക്കുക. മുളകുപൊടി മഞ്ഞൾപ്പൊടി ഉലുവാപ്പൊടി എന്നിവയും ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഉപ്പു ചേർക്കുക. മീൻ തല ഇട്ടുകൊടുക്കുക. രണ്ടുവശവും വേവിച്ചെടുക്കുക. ചട്ടി ഇറക്കിവെക്കുക.

സ്വാദിഷ്ടമായ മീൻകറി തയ്യാറായി.

*കപ്പ പുഴുക്ക്

ആവശ്യമായ ചേരുവകൾ
കപ്പ -ഒരു കിലോ
തേങ്ങ ചിരകിയത്-ഒന്ന്
പച്ചമുളക്-അഞ്ച്
വെളുത്തുള്ളി-ആറ്‌ കഷ്ണം
മഞ്ഞൾപൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കപ്പ വേവിച്ച് വെള്ളം കളഞ്ഞു വയ്ക്കുക.

2) തേങ്ങ ചിരകിയത്, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ അരയ്ക്കുക. അരപ്പ് കപ്പയിൽ ചേർക്കുക. ഉപ്പ് ചേർക്കുക. കപ്പ നന്നായി ഇളക്കി യോജിപ്പിക്കുക.

സ്വാദിഷ്ടമായ കപ്പ പുഴുക്ക് തയ്യാറായി.