ഒരു അടിപൊളി ഓട്‌സ് കാരറ്റ് കേക്ക് റെസിപ്പി ഇതാ.!!!

Updated: Friday, September 4, 2020, 17:41 [IST]

ആരോഗ്യുവും സ്വാദും ഒരു പോലെ നൽകുന്ന സാധനങ്ങളാണ് ഓഡ്‌സും കാരറ്റും. ഇവ ചർത്ത് വീട്ടിൽ തന്നെ ഒരു കേക്ക് ഉണ്ടാക്കിയാലോ?

 

ആവശ്യമായ സാധനങ്ങൾ

 1. ഓട്‌സ് ഒന്നരക്കപ്പ്
 2. ബേക്കിങ് സോഡ 1 സ്പൂൺ
 3. ബേക്കിങ് പൗടർ 1 സ്പൂൺ
 4. കറുവാപട്ട പൊടി 2 സ്പൂൺ
 5. നന്നായി അരിഞ്ഞ കാര്യറ്റ് 2 കപ്പ്
 6. മുട്ട 2 എണ്ണം
 7. തേൻ അരക്കപ്പെ്
 8. വെണ്ണ അരക്കപ്പ്
 9. യോഗർട്ട് ഒരു കപ്പ് 
 10. വാനില എസൻസ് 1 സ്പൂൺ
 11. വാൾനട്ട് അരിഞ്ഞത് അരക്കപ്പ് 

 

Advertisement

ഒരു ബൗളിൽ മുട്ട, തേൻ, യോഗർട്ട്, വാനില എസൻസ്, ഉരുക്കിയ വെണ്ണ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേയ്ക്ക് പൊടിയായി അരിഞ്ഞു വച്ച കാരറ്റ് ചേർത്തിളക്കുക. മറ്റൊരു പാത്രത്തിൽ ഓട്‌സ്, ബേക്കിങ് പൗടർ, ബേക്കിങ് സോഡ, കറുവാപട്ട പൊടി, എന്നി ചേർത്തിളക്കി നേരത്തെ തയ്യാറാക്കി വച്ച കാരറ്റിന്റെ കൂട്ടിയേക്ക് ഒഴിക്കുക.

നന്നായി ഇളക്കിയശേഷം അരിഞ്ഞു വച്ച വാൾനട്ട് കൂടി ഇതിൽ ചേർക്കു. ഈ കൂട്ട് ബട്ട്‌പേപ്പർ വച്ച ഒരു ബേക്കിങ് ട്രേയിൽ 180 ഡിഗ്രി സെൽഷ്യസിൽ 35 മിനുറ്റ് വേവിച്ചെടുക്കുക. ചൂട് പൂർണ്ണമായി മാറിയ ശേഷം ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഈ കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ.

 

Advertisement

 

Latest Articles