വെറും 2 ചേരുവ കൊണ്ട് 10 മിനിറ്റിൽ മിൽക്‌മെയ്‌ഡ് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം 😋👌

Updated: Monday, October 19, 2020, 16:14 [IST]

ഇത് ഇത്ര എളുപ്പമായിരുന്നോ 😳😳 പാൽ ഉണ്ടോ.? എങ്കിൽ വെറും 2 ചേരുവ കൊണ്ട് 10 മിനിറ്റിൽ നമുക്ക് തന്നെ കടയിൽ നിന്നും വാങ്ങുന്ന മിൽക്‌മെയ്‌ഡ് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം 😋👌

എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് മിൽക്‌മെയ്‌ഡ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മിൽക്‌മെയ്‌ഡ് കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും നമ്മൾ ഇത് കടകളിൽനിന്ന് വലിയ വിലകൊടുത്താണ് വാങ്ങാറുള്ളത്.

വെറും 2 ചേരുവ കൊണ്ട് 10 മിനിറ്റിൽ നമുക്ക് തന്നെ കടയിൽ നിന്നും വാങ്ങുന്ന മിൽക്‌മെയ്‌ഡ് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും. അതിനായി നമുക്ക് വേദ സാധനങ്ങൾ പാലും പഞ്ചസാരയുമാണ്. ഇത് വീടുകളിൽ എന്തായാലും ഉണ്ടാകും.

വീട്ടിൽ മിൽക്‌മെയ്‌ഡ് ഉണ്ടാകുന്നതിനായി ആദ്യം ഒരു പാത്രത്തിൽ അര ലിറ്റർ പാലെടുക്കുക. സാധാ പാൽ എടുക്കുന്നതാകും നല്ലത്. അതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർക്കുക. രണ്ടും ഒരുമിച്ച് ചെയേണ്ടതാണ്. അപ്പോഴാണ് മിൽക്‌മൈഡിന് ആ നിറം കിട്ടുകയുള്ളു.

എന്നിട്ട് നല്ലപോലെ മിക്സ് ചെയുക. കട്ടപിടിക്കാതിരിക്കാൻ ഇളക്കിക്കൊണ്ടിരിക്കുക. അങ്ങിനെ ഇത് മീഡിയം ചൂടിൽ പത്ത് മിനിട്ടോളം വേവിക്കുക. അതിനുശേഷം അത് മിക്സിയിൽ അടിച്ചെടുത്താൽ അടിപൊളി മിൽക്‌മെയ്‌ഡ് റെഡി.