അരിപ്പൊടി ഉണ്ടെങ്കിൽ എളുപ്പത്തിൽ കുർകുറേ വീട്ടിൽ ഉണ്ടാക്കാം!!!

Updated: Friday, September 11, 2020, 16:44 [IST]

കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ് കുർകുറേ. എപ്പോഴും കടയിലേയ്ക്ക് ഓടാതെ അരിപ്പൊടിയുണ്ടെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണിത്.

 

ആവശ്യമുള്ള സാധനങ്ങൾ

 • അരിപ്പൊടി നാലര ടേബിൾസ്പൂൺ
 • കടലമാവ് രണ്ട് ടേബിൾസ്പൂൺ
 • കോൺഫ്‌ളവർ ഒരു ടേബിൾസ്പൂൺ
 • ഉപ്പ് പാകത്തിന്
 • കാശ്മീരി മുളക് പൊടി ഒരു സ്പൂൺ
 • മഞ്ഞൾ രണ്ട് നുള്ള്
 • ഗരംമസാല കാൽ ടേബിൾസ്പൂൺ
 • ചതച്ച മുളക് ഒരു ടേബിൾസ്പൂൺ
 • വെളുത്തുള്ളി 2 അല്ലി
 • ബേക്കിങ സോഡ കാൽ സ്പൂൺ
 • വെള്ളം ഒന്നര കപ്പ്
 • എണ്ണ വറുക്കാൻ ആവശ്യത്തിന്

 

 

ഒരു പാത്രത്തിൽ അരിപ്പൊടി, കടലമാവ്, കോൺഫ്‌ളവർ, ഉപ്പ്, മഞ്ഞൾപ്പൊടി, ഗരംമസാല, ചതച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി കലർത്തുക. ഇതിലേയ്ക്ക് ബേകിങ് സോഡ ചേർക്കുക. ഇതിലേയ്ക്ക് കുറേശെയായി വെള്ളം ഒഴിച്ച് മാവാക്കുക. ഇത് മീഡിയം ഫ്‌ളയിം തീയിൽ വച്ച് കുറുക്കി എടുക്കുക. കുറുകി വരുമ്പോൾ തീ കുറയ്ക്കുക. കട്ടയായ മാവ് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റുക. ചൂടാറിയ ശേഷം നന്നായി കുഴച്ച് ഉരുട്ടി വയ്ക്കുക. അതിൽ നിന്ന് ചെറിയ കഷ്ണങ്ങൾ എടുത്ത് നീളത്തിൽ ഉരുട്ടുക. ഒരു പാനിൽ എണ്ണ നന്നായി ചൂടാക്കുക. മാവിന്റെ കഷ്ണങ്ങൾ ഓരോന്നായി വറുത്തെടുക്കുക. നന്നായി മൊരിഞ്ഞ ശേഷം കോരി എടുക്കുക. അതിലേയ്ക്ക് കാശ്മീരി ചില്ലി തൂവുക. ചൂടാറിയ ശേഷം ടുമാറ്റോ കച്ചപ്പിനൊപ്പം വിളമ്പാം.