രസം പൊടി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഈസി ആയി.!!
Updated: Friday, September 18, 2020, 12:46 [IST]

കറികളിൽ കെങ്കേമൻ തന്നെയാണ് രസം അല്ലേ? എന്നാൽ വീട്ടിൽ രസം ഉണ്ടാക്കാൻ പലർക്കും അറിഞ്ഞെന്ന് വരില്ല. രസത്തിന്റെ പൊടി വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും രസം ഉണ്ടാക്കാവുന്നതാണ്. വളരെ ഈസിയായി വീട്ടിൽ തന്നെ രസം പൊടി ഉണ്ടാക്കിയാൽ നിങ്ങളുടെ ജോലി വളരെ എളുപ്പമാവും. കടയിൽ നിന്ന് വാങ്ങാതെ വീട്ടിലെ സാധനങ്ങൾ കൊണ്ട് തന്ന രസം പൊടി നിങ്ങൾക്കും ഉണ്ടാക്കാം.

ആവശ്യമുള്ള സാധനങ്ങൾ
- അരക്കപ്പ് മല്ലി
- കാൽകപ്പ് കുരുമുളക്
- 7-8 ഉണക്ക മുളക്
- 2 ടേബിൾ സ്പൂൺ പരിപ്പ്
- ഒരു ടേബിൾ സ്പൂൺ ജീരകം
- അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടി
- ചെറിയ കഷ്ണം ജാതിക്ക കുരു
- കായം ചെറിയ കഷ്ണം
ഈ മസാലകൾ എല്ലാം നന്നായി ചൂടാക്കുക. ചുവട് കട്ടിയുള്ള പാനിൽ ഓരോ മസാലകൾ ആയി ചേർക്കുക. മസാലയുടെ നിറം മാറി വരുന്ന വരെ ഇളക്കുക. തുടർന്ന് ഇത് ഒരുപ്ലേറ്റിലേയ്ക്ക് മാറ്റുക. ചൂടാറിയ ശേഷം ഒരു ഉണങ്ങിയ മിസ്കിയുടെ ജാറിൽ ഇട്ട് പൊടിക്കുക. നന്നായി പൊടിച്ച ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക.