സോഫ്റ്റ് പഴം പൊരി വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കാം 😋👌

Updated: Friday, October 30, 2020, 15:55 [IST]

സോഫ്റ്റ് പഴം പൊരി വളരെ പെട്ടന്ന് വീട്ടിൽ ഉണ്ടാക്കാം 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ആവശ്യമായ ചേരുവകൾ

മാവ്- അര കിലോ
ഏത്തപ്പഴം -ആറെണ്ണം
പഞ്ചസാര -രണ്ട് ടീസ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
മഞ്ഞൾപൊടി-അര ടീസ്പൂൺ
ഉപ്പ് -കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം.

1) മാവ്, പഞ്ചസാര, ഉപ്പ്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ കുഴച്ചെടുക്കുക.

2) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ ഏത്തപ്പഴം രണ്ടായി മുറിച്ച് മാവിൽ മുക്കി എണ്ണയിൽ ഇടുക. രണ്ടുവശവും ഫ്രൈ ചെയ്തെടുക്കുക.

സ്വാദിഷ്ടമായ പഴംപൊരി തയ്യാറായി.