നിങ്ങൾ ഈ രുചിയിൽ കടല കറി കഴിച്ചിട്ടുണ്ടാവില്ല 😋😋 എന്തിന്റെ കൂടെയും കഴിക്കാവുന്ന സ്വാദുള്ള ഒരു കിടിലൻ കടല കറി 😋👌
Updated: Thursday, October 29, 2020, 12:40 [IST]

നിങ്ങൾ ഈ രുചിയിൽ കടല കറി കഴിച്ചിട്ടുണ്ടാവില്ല 😋😋 എന്തിന്റെ കൂടെയും കഴിക്കാവുന്ന സ്വാദുള്ള ഒരു കിടിലൻ കടല കറി 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില് വിശദമായി കാണിച്ചു തരുന്നുണ്ട്.

ആവശ്യമായ ചേരുവകൾ
- കടല -അര കിലോ
- സവാള -രണ്ട്
- ചെറിയ ഉള്ളി -പത്ത് എണ്ണം
- തേങ്ങാ കൊത്ത് -ആവശ്യത്തിന്
- മുളകുപൊടി -അഞ്ച് ടീസ്പൂൺ
- മല്ലിപൊടി -നാല് ടീസ്പൂൺ
- പച്ചമുളക് -മൂന്ന് എണ്ണം
- ചുവന്ന മുളക് -മൂന്ന്
- ഇഞ്ചി -ഒന്ന്
- വെളുത്തുള്ളി -രണ്ട്
- ഉപ്പ് -ആവശ്യത്തിന്
- ഗരം മസാല കൂട്ട്
- എണ്ണ
- കടുക്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം.
കടല കുതിർത്തു എടുക്കുക.
1)ചട്ടി അടുപ്പത്തു വയ്ക്കുക. മുളകുപൊടി, മല്ലിപൊടി എന്നിവ ചൂടാക്കി മാറ്റി വയ്ക്കുക
2)ചട്ടിയിൽ എണ്ണ ഒഴിച് കടുക് പൊട്ടിക്കുക. ചുവന്ന മുളക് ഇടുക. തേങ്ങാക്കൊത്തു ചേർക്കുക. ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി,സവാള, ഇഞ്ചി, എന്നിവ ചേർത്ത് വഴറ്റുക. പച്ചമുളക്, കറിവേപ്പില എന്നിവയും ചേർക്കുക. കടല ഇടുക. ഉപ്പ് ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക.
3)പേരുംജീരകം, പട്ട, തക്കോലം, ഗ്രാമ്പു(ഗരം മസാല കൂട്ട് ) എന്നിവ കല്ലിൽ അരച്ചെടുക്കുക.
4)കറി തിളച്ചു വരുമ്പോൾ ചൂടാക്കിയ പൊടി (2)വെള്ളത്തിൽ ചാലിച്ച് കറിയിൽ ചേർക്കുക. ഗരം മസാല കൂട്ട് (3)ചേർക്കുക. കറി തിളപ്പിക്കുക. പാകമാകുമ്പോൾ ചട്ടി ഇറക്കി വയ്ക്കുക.
സ്വാദിഷ്ടമായ കടല കറി തയ്യാറായി.