നല്ല നാടൻ മാങ്ങാ ഇട്ട സ്പെഷ്യൽ പൊടിമീൻ വെറ്റിച്ചത് 😋👌

Updated: Sunday, November 1, 2020, 11:53 [IST]

നല്ല നാടൻ മാങ്ങാ ഇട്ട സ്പെഷ്യൽ പൊടിമീൻ വെറ്റിച്ചത് 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ആവശ്യമായ ചേരുവകൾ.

കൊഴുവ (നത്തോലി )- അരക്കിലോ
പച്ച മാങ്ങ -രണ്ട് എണ്ണം
തേങ്ങ- ഒന്ന്
വെളുത്തുള്ളി-രണ്ട്
ഇഞ്ചി-ഒന്ന്
പച്ചമുളക്-മൂന്ന്

ഉലുവ പൊടി-അര ടീസ്പൂൺ
മഞ്ഞൾപൊടി-അര ടീസ്പൂൺ
ചുവന്ന ഉള്ളി-ആറ് എണ്ണം
സവാള-രണ്ട്
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1)കൊഴുവ കഴുകി വൃത്തിയാക്കുക. സവാള മാങ്ങ പച്ചമുളക് ചെറുതായി അരിഞ്ഞത് കൊഴുവ യിൽ ചേർക്കുക. ഉപ്പ്,എണ്ണ, കറിവേപ്പില, ഉലുവപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക

2) തേങ്ങ ചിരകിയത് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കാന്താരി മുളക്, കറിവേപ്പില എന്നിവ കല്ലിൽ അരയ്ക്കുക. അരപ്പ് മീനിന്റെ ചട്ടിയിലേക്ക് ചേർക്കുക.കുറച്ചു വെള്ളം ഒഴിക്കുക. ചട്ടി അടുപ്പത്ത് വയ്ക്കുക.ഉപ്പ് ചേർക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചട്ടി അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി പാകമാകുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ മാങ്ങ ഇട്ട പൊടിമീൻ വറ്റിച്ചത് തയ്യാറായി.