കുബ്ബൂസ് ബാക്കി ഉണ്ടോ??? ഒരു വെറൈറ്റി റെസിപ്പി ഇതാ!!!

Updated: Tuesday, September 8, 2020, 09:56 [IST]

കുറച്ച് കാലങ്ങൾക്ക് മുമ്പാണ് കുബ്ബൂസ് മലയാളികൾക്കിടയിൽ പ്രചാരം നേടി തുടങ്ങിയത്. കുബ്ബൂസ് കൊണ്ട് ഒരു കിടിലൻ റെസിപ്പി ഇതാ... കുബ്ബൂസ് ഫ്രൈ ! നിങ്ങൾ ഈ റെസിപ്പിയെ പറ്റി കേട്ടിട്ടുണ്ടോ? മധുരമുള്ളതും എരിവുള്ളതുമായ കുബ്ബൂസ് ഫ്രൈ ഉണ്ടാക്കി നോക്കാം.

 

കുബ്ബൂസ് ത്രികോണാകൃതിയിൽ നാലാക്കി മുറിച്ചെടുക്കുക. മധുരമുള്ള കുബ്ബൂസ് ഫ്രൈ ഉണ്ടാക്കാനായി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേയ്ക്ക് കാൽ കപ്പ് പാൽ ഒഴിക്കുക. ഒരു നുള്ള് ഉപ്പ് ഒരു നുള്ള് ഏലയ്ക്കാ പൊടി, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേയ്ക്ക് രണ്ട് സ്പൂൺ നെയ്യ് ചേർക്കുക. ഓരോ കുബ്ബൂസ് കഷ്ണവും മുട്ടയുടെ കൂട്ടിൽ മുക്കി ചൂടായ പാനിലേയ്ക്ക് വയ്ക്കുക. നന്നായി തിരിച്ചും മറിച്ചും വേവിക്കുക. നല്ല മധുരമുള്ള കുബ്ബൂസ് ഫ്രൈ റെഡി... ഇത് എന്തായാലും നിങ്ങൾ പരീക്ഷിച്ചു നോക്കൂ...

 

 മധുരം ഇഷ്ടമല്ലാത്തവർക്ക് ഈ എരിവുള്ള കുബ്ബൂസ് റെസിപ്പിയും പരീക്ഷിച്ചു നോക്കാം. ഒരു മിക്‌സിയുടെ ജാറിലേയ്ക്ക് ഒരു തക്കാളി നുറുക്കിയത്. ഒരു സ്പൂൺ മല്ലിയില., ഒരു മുട്ട ഒരു സവാള അരിഞ്ഞത്, കാല് ടീസ്പൂൺ ഗരം മസാല, അര സ്പൂൺ മുളക് പൊടി, ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. ഈ കൂട്ട് ഒരു പാത്രത്തിലേയക്ക് ഒഴിക്കുക. ഒരു പാൻ ചൂടാക്കി നെയ് ഒഴിക്കുക. മുറിച്ച് വച്ച കുബ്ബൂസ് കഷ്ണങ്ങൾ ഈ കൂട്ടിൽ മുക്കി പാനിൽ വച്ച് പൊരിച്ചെടുക്കുക. ചൂടോടു കൂടി വിളമ്പാം.. ഈ കിടിലൻ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ... ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.