സൂപ്പർ ടേസ്റ്റിലൊരു മാങ്ങാ അച്ചാർ 😋😋 വർഷങ്ങളോളം ഇരിക്കും ഈ മാങ്ങാ അച്ചാർ 👌👌

Updated: Thursday, October 15, 2020, 21:08 [IST]

സൂപ്പർ ടേസ്റ്റിലൊരു മാങ്ങാ അച്ചാർ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ 😋😋 വർഷങ്ങളോളം ഇരിക്കും ഈ മാങ്ങാ അച്ചാർ 👌👌

മാങ്ങാ അച്ചാർ എല്ലാവർക്കും പ്രീയപ്പെട്ടതാണ്. ഇന്ത്യയിൽ ഊണ് അച്ചാറിന്റെ രുചിയില്ലാതെ പൂർണമാകില്ല. ഏതു സദ്യയുടെയും രുചികൂട്ടുന്ന ഘടകമാണ് നമ്മുടെ അച്ചാർ. അത് മാങ്ങാ അച്ചാറാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല.

ഇലയുടെ തുഞ്ചത്ത് എന്തെങ്കിലുമൊരച്ചാറുകൂടി ഇല്ലെങ്കിൽ ഒരു സദ്യയും സദ്യയാകില്ല. ആറു രസങ്ങളിൽ എരിവ് പ്രധാനമായും അച്ചാറിൽ നിന്നുമാണ് നാമാസ്വദിക്കുന്നത്. മാങ്ങാ അച്ചാർ അതിന്റെ മണം കൊണ്ടുതന്നെ നമ്മുടെ നാവിലെ രസമുകുളങ്ങളെ ഉണർത്തും.

ഒരു പാത്രം നിറയെ ചൂട് ചോറിനും കറിക്കുമൊപ്പം ഇത് വളരെ നല്ലതാണ്. പഴയകാലത്ത് അമ്മമാർ ഫ്രിഡ്ജ് ഇല്ലാതെ വർഷങ്ങളോളം അച്ചാർ സൂക്ഷിച്ചിരുന്നു. അതുപോലെ വർഷങ്ങളോളം ഇരിക്കുന്ന ഒരു അടിപൊളി നോർത്തിന്ത്യൻ മാങ്ങാ അച്ചാർ ആണ് ഇത്.

വർഷങ്ങളോളം ഇരിക്കുന്ന ഒരു അടിപൊളി ടേസ്റ്റിയായ നോർത്തിന്ത്യൻ മാങ്ങാ അച്ചാർ എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.