ഇങ്ങനെ ചെയ്താൽ ബദാം നിങ്ങളുടെ വീട്ടിലും വളരും.. എളുപ്പത്തിൽ എങ്ങനെ ബദാം വീട്ടിൽ വളർത്താം.!!!
Updated: Saturday, October 31, 2020, 10:39 [IST]

ഡ്രൈ നട്സില്‍ തന്നെ നാം പെട്ടെന്നു പറയുന്ന പേര് ബദാമിന്റേതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ ഒരു പിടി മുന്നില്‍ നില്ക്കുന്നു, ബദാം അഥവാ ആല്‍മണ്ട്സ്. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

ബദാം, കേൾക്കുമ്പോൾ പൊതുവെ വിദേശത്ത് മാത്രം ലഭിക്കുന്ന, അല്ലെങ്കിൽ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു നട്ട് ആണ് ഇതെന്നാണ് പലരുടെയും ചിന്ത. അടുക്കളത്തോട്ടത്തില്‍ ബദാം നട്ടുവളര്‍ത്തുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ബദാം വിത്ത് മുളപ്പിച്ചാണ് പലരും വളര്‍ത്താറുള്ളത്.
കുറച്ച് ശ്രദ്ധയും പരിപാലനവും കൊടുത്താൽ വീട്ടിൽതന്നെ ബദാം വളർത്തിയെടുക്കാം. ബദാമെടുത്ത് 24–36 മണിക്കൂർവരെ വെള്ളത്തിൽ കുതിർത്തുവെച്ചതിനു ശേഷമാണ് ബദാം മുളപ്പിച്ചെടുക്കുന്നത്. 12 മണിക്കൂർ കഴിയുമ്പോൾ വെള്ളം മാറ്റി, പുതിയ വെള്ളം ഒഴിക്കുക. ക്ലോറിൻ വെള്ളം ഉപയോഗിക്കരുത്.
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ബദാം ചെടികള്‍ക്ക് ഇഷ്ടം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നല്ലത്. കട്ടിയുള്ള ഉറച്ച മണ്ണില്‍ ബദാം ചെടികള്‍ വളര്‍ത്താന്‍ ശ്രമിക്കാത്തതാണ് നല്ലത്. കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.