കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി, തക്കാളി കൃഷി ചെയ്യാൻ.!!

Updated: Saturday, October 17, 2020, 12:53 [IST]

ഇനി കിലോക്കണക്കിന് തക്കാളി വീട്ടിൽ തന്നെ.!! കടയിൽനിന്നും വാങ്ങുന്ന ഒരു തക്കാളി മതി, തക്കാളി കൃഷി ചെയ്യാൻ.!!

പച്ചക്കറികളിലെ സുന്ദരിയായ തക്കാളി നമ്മുടെ മിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവയാണ്. ഒട്ടുമിക്ക്യ വീടുകളിലും തക്കാളി കടയിൽ നിന്നാണ് വാങ്ങുന്നത്. മാരകമായ കീടനാശിനികള്‍ ധാരാളം പ്രയോഗിച്ചാണ് ഇതര സംസ്ഥാനത്ത് നിന്നും തക്കാളി നമ്മുടെ നാട്ടിലേക്ക് എത്തുന്നത്.

ഒന്നു മനസ് വച്ചാല്‍ വീട്ടിലേക്ക് ആവശ്യമായ തക്കാളി അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്നതേയുള്ളൂ. തക്കാളി വളരെ എളുപ്പത്തില്‍ വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍, ചാക്കുകളില്‍, ഗ്രോബാഗുകളില്‍ ഇതിലെല്ലാം തന്നെ നടീല്‍ മിശ്രിതം നിറച്ചശേഷം നമുക്ക് തക്കാളി നടാൻ സാധിക്കുന്നതാണ്.

തക്കാളി കൃഷി ചെയ്യുക എന്നത് അൽപം ശ്രമകരമായ ജോലി തന്നെയാണ്. എന്നാൽ അതത്ര തലവേദന പിടിച്ച ജോലിയും അല്ല. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഒരു തക്കാളി മതി ഇനി തക്കാളി കൃഷി ചെയ്യാൻ. തക്കാളി പഴുക്കാൻ വെച്ച ശേഷം ആണ് അതിൽ നിന്നും തക്കാളി മുളപ്പിച്ചെടുക്കുന്നത്.

തക്കാളി ആദ്യം വട്ടത്തിൽ കഷ്ണങ്ങളായി മുറിച്ചെടുക്കണം അതിനുശേഷം നല്ല വളക്കൂറുള്ള മണ്ണ് നിറച്ച ചട്ടിയിൽ മുറിച്ചു വെച്ച തക്കാളി അതില്‍ വെക്കാം. ശേഷം അല്‍പം കൂടി മണ്ണെടുത്ത് തക്കാളി മൂടുക. കുഴിച്ചിട്ട തക്കാളി കഷ്ണങ്ങൾ പുറത്തുവരാത്ത രീതിയിൽ വെള്ളം നനക്കാവുന്നതാണ്.