കുഞ്ഞുങ്ങൾക്കായി കറ്റാർ വാഴ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.!!!

Updated: Friday, September 11, 2020, 13:05 [IST]

വളരെയധികം ഔഷധ ഗുണങ്ങൾ നിറഞ്ഞ് നിൽക്കുന്ന ചെടിയാണ് കറ്റാർ വാഴ. ഒരു വീട്ടിൽ നിർബന്ധമായും വേണ്ടത് എന്ന് തന്നെ പറയാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർവാഴ. സ്‌കിൻ സംബന്ധമായ നിരവധി പ്രശ്‌നങ്ങൾക്ക് കറ്റാർ വാഴയുടെ ജെൽ ഉപയോഗിക്കാവുന്നതാണ്. ഒരു ചെറിയ ചെടിച്ചട്ടിയിൽ തന്നെ ഇത് നട്ടുവളർത്താം. നിരവധി ബ്രാന്റുകളുടെ കറ്റാർ വാഴ ജെൽ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ പ്രകൃതിദത്തമായതാണ് കുട്ടികൾക്ക് എന്നും നല്ലത്. നാച്ചുറൽ ആണെങ്കിലും എല്ലാ സാധനങ്ങളും കുട്ടികൾക്ക് ചേരുന്നുണ്ടോ എന്ന് നോക്കുക.

 

കാലിന്റെ ഒരു വശത്ത് പാച്ച് ടെസ്റ്റ് ചെയ്തു നോക്കാം. ഡ്രൈ സ്‌കിൻ ഉള്ള കുഞ്ഞുങ്ങൾക്ക് ഉത്തമമായ ഒന്നാണ് കറ്റാർവാഴ ജെൽ ഉപയോഗിക്കാം. വരണ്ട ചർമ്മം ഉള്ള സ്ഥലത്ത് മാത്രമല്ല വേണമെങ്കിൽ മേലാസകലം പുരട്ടാവുന്നതാണിത്. കുഞ്ഞുങ്ങളുടെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റാൻ കറ്റാർവാഴ ജെൽ തേച്ചു കൊടുക്കാവുന്നതാണ്. പ്രാണികൾ അരിക്കുമ്പോഴും എന്തെങ്കിലും പൊടി തട്ടിയാലോ ചൊറിച്ചിൽ ഉണ്ടാവുന്നതാണ്. അതൊക്കെ മാറ്റാൻ ഇത്  സഹായിക്കും. വേനൽക്കാലമായാൽ മിക്ക കുഞ്ഞുങ്ങൾക്കും ഉണ്ടാവുന്ന പ്രശ്‌നമാണ് ചൂടുകുരു. ഇത് തടയാൻ കറ്റാർ വാഴ ജെൽ വളരെയധികം സഹായകരമാണ്. 

 

ഈ ജെൽ തേച്ച് കുഞ്ഞിന്റെ ശരീരം നന്നായി കാറ്റ് കൊള്ളിച്ച് ഉണങ്ങിയ ശേഷം മാത്രമേ കുട്ടിയെ വസ്ത്രം ഇടുവിക്കാൻ പാടുള്ളൂ. കൊതുകളും മറ്റ് പ്രാണികൾ കുഞ്ഞുങ്ങളുടെ ദേഹത്ത് തടിച്ചു പൊന്താൻ സാധ്യതയുണ്ട് അത് മാറ്റാനുള്ള ഔഷധമാണ് കറ്റാർവാഴ ജെൽ. നിങ്ങൾ എപ്പോഴും കുഞ്ഞുങ്ങളെ ഡയപ്പർ ഇടീക്കുന്നവരാണോ? ഡയപ്പർ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ അവിടെ റാഷസ് വരാനുള്ള സാധ്യതയുണ്ട്. ഡയപ്പർ റാഷ് മാറാൻ കറ്റാർവാഴ ജെൽ ഉപയോഗിക്കാം. ഡയപ്പർ ഉപയോഗിച്ച് ഉണ്ടാവുന്ന കറുത്തപാടുകൾ മാറാൻ വേണ്ടി കറ്റാർവാഴ ജെൽ ഉപയോഗിക്കാം. സാവധാനം ആ പാട് മാറി വരും. കുഞ്ഞുങ്ങൾക്ക് ശരീരത്തിൽ ഉണ്ടാവുന്ന ചെറിയ കുരുക്കൾക്ക് പരിഹാരം നൽകാൻ കറ്റാർവാഴയ്ക്ക് സാധിക്കും.