വിറ്റാമിൻ ഇയുടെ ഗുണങ്ങൾ എന്തെല്ലാം.. അത് എങ്ങനെ ഉപയോഗിക്കണം!!!

Updated: Thursday, September 17, 2020, 15:36 [IST]

വിറ്റാമിൻ ഇ സൗന്ദര്യത്തിനും യുവത്വത്തിനും ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതിന് മറ്റ് ചില ഗുണങ്ങൾ കൂടി ഉണ്ടെന്ന് ഓർക്കണം. വിറ്റാമിൻ ഇ ഒരു ആന്റി ഓക്‌സിഡന്റ് കൂടിയാണെന്ന് ഓർക്കുക. വിറ്റാമിൻ ഇ ഒരു ഫാറ്റ് സോല്യുബിൾ വിറ്റാമിൻ ആണ്. ചർമ്മകാന്തിയ്ക്കും മുടിയുടെ വളർച്ചയ്ക്കും വിറ്റാമിൻ ഇ നിങ്ങളെ സഹായിക്കും.

 

രക്തകുഴലിനുള്ളിൽ കൊഴുപ്പ് അടിയാതിരിക്കാൻ വിറ്റാമിൻ ഇ സഹായിക്കും. നമ്മുടെ ശരീരത്തിലുണ്ടാവുന്ന ഇൻഫെക്ഷനുകൾ മാറ്റാനും, കാഴ്ച ശക്തിയ്ക്കും വിറ്റാമിൻ ഇ ഒരു സഹായകരമാവും. നമ്മൾ കഴിക്കുന്ന മിക്ക ആഹാരത്തിലും വിറ്റാമിൻ ഇ ഉണ്ട്. പ്രധാനമായും വെജിറ്റബിൾ ഓയിലുകൾ, നട്ട്‌സ്, പ്രത്യേകിച്ച് ബദാം, നിലക്കടല എന്നിവ പച്ച നിറത്തിലുള്ള ഇലക്കറികൾ എന്നിവയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ത്വക്കിന് മാത്രമല്ല, വിറ്റാമിൻ ഇ മുടിയുടെ വളർച്ചയ്ക്കും വളരെയധികം സഹായകരമാണ്. മുടിയ്ക്കും ശിരോ ചർമ്മത്തിനും ഇത് സഹായകരമാവും. വിറ്റാമിൻ ഇ കുറഞ്ഞാൽ അത് നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നതാണ്. മസിലുകൾക്ക് തളർച്ചയുണ്ടാക്കാനും അത് കാരണമാവുന്നു. നാഢീവ്യൂഹത്തിന്റെ പ്രവർത്തനത്തിലും വിറ്റാമിൻ ഇ വളരെ സഹായകരമാവുന്നു.