ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാം നാച്ചുറൽ ആയി!!!

Updated: Thursday, September 10, 2020, 14:58 [IST]

ഇന്ന് യുവാക്കളിൽ പോലും കണ്ടുവരുന്ന ഗൗരവമായ പ്രശ്‌നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദം. ഡോർകർമാർ മരുന്ന് കഴിക്കാൻ ഉപദേശിച്ചാൽ പലർക്കും പേടിയാണ്. ഒരിക്കൽ മരുന്ന് കഴിച്ചാൽ പിന്നീട് ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമോ എന്ന് പേടിച്ച് അത് കഴിക്കാത്തവരാണ് പലരും. ഇത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഒരു ആരോഗ്യമുള്ള സാധാരണ മനുഷ്യന്റെ രക്തസമ്മർദ്ദം 120/80 ആണ്. 110/70 മുതൽ 140/ 90 വരെ എത്താം. എന്നാൽ ഒരാളുടെ സിസ്റ്റോളിക്ക് ബിപി 150 മുകളിലേയ്ക്ക് പോകുകയാണെങ്കിലോ ഡയസ്‌റ്റോളിക്ക് ബിപി 90 മുകളിലേയ്ക്ക് പോവുകയാണെങ്കിലോ അവർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ട്. രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുന്ന വിവിധ തരം കാര്യങ്ങളുണ്ട്. നമ്മുടെ ശാരീരിക മാനസീകാവസ്ഥകൾ അല്ലെങ്കിൽ ഏതെങ്കിലും അസുഖങ്ങൾ ഉണ്ടാവുക ഇവയെല്ലാം ഒരാളുടെ രക്തസമ്മർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രക്തസമ്മർദ്ദം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്,

 

ചിലപ്പോൾ അത് പാരമ്പര്യമാകാം, നിങ്ങളുടെ അച്ഛനോ അമ്മയ്‌ക്കോ ബിപി ഉണ്ടെങ്കിൽ അത് നിങ്ങൾക്കും ഉണ്ടാവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ജീവിതസാഹചര്യം, ഉറക്കകുറവ്, ഭക്ഷണ രീതി, അമിതവണ്ണം, പുകയിലയുടെ ഉപയോഗം, ശീരത്തിന് ആവശ്യമായി പോട്ടാസ്യം ലഭിക്കുന്നില്ലെങ്കിലും നിങ്ങളിലെ പ്രമേഹം നിയന്ത്രണത്തിലല്ലെങ്കിലും നിങ്ങൾക്ക് ബിപി ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ മരുന്ന് നിങ്ങൾ കഴിക്കണം. മരുന്നുകൾ തുടങ്ങുന്നതിനു മുൻപ് ബിപിയുടെ അളവ് എങ്ങനെ കുറയ്ക്കണമെന്ന് നോക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കുക എന്നതാണ്. ഉപ്പിലെ സോഡിയം അമിതമായി ഉള്ളിൽ എത്തിയാൽ നമ്മുടെ രക്തത്തിലെ ജലാംശം കൂട്ടും. ഇത് കോശങ്ങളുടെ പ്രവർത്തനം മാറും. ഹൃദയത്തിന് ഇത്രയും വോള്യം പമ്പ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കാം.

 

പുറത്ത് നിന്ന് വാങ്ങുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണ്. ഇത് ഒഴിവാക്കേണ്ടതാണ്. കറിയുപ്പ് ഉപയോഗിക്കുന്നതിന് പകരം ഇന്തുപ്പ് ഉപയോഗിക്കാം. പിങ്ക് റോക്ക് സോൾട്ട് എന്ന പേരിൽ ഇത് കടകളിൽ ലഭ്യമാണ്. ഇതിനു സാദാ ഉപ്പിന്റെ അതേ രുചിയാണ് എന്നാൽ ആരോഗ്യത്തിനു ദോഷം ഒന്നും ഉണ്ടാക്കുകയുമില്ല. എണ്ണപലഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുക. നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ ബിപി നിയന്ത്രണത്തിൽ നിർത്താൻ ശ്രമിക്കണം. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കരിക്ക്, ദിവസവും ഇത് കുടിക്കുന്നത് ബിപി നിയന്ത്രിക്കും. വാഴപ്പഴത്തിനും ബിപി കുറയ്ക്കാനുള്ള കഴിവുണ്ട്. മാതളനാരങ്ങ കഴിക്കുന്നതും ബിപി നോർമൽ ആകാൻ ഉത്തമമാണ്. ഉലുവയിലും പോട്ടാസ്യം ധാരാളമായുണ്ട്. അതുകൊണ്ട് ഇത് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ, മൂസമ്പി, തക്കാളി എന്നിവ അമിത ബിപി നിയന്ത്രിക്കും. കൃത്യമായ വ്യായാമവും നിർബന്ധമാണ്. ബിപി നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇല്ലെങ്കിൽ അത് നിങ്ങളിൽ പക്ഷാഘാതം മുതൽ നിരവധി രോഗങ്ങൾ ഉണ്ടാക്കിയേക്കാം.