ഉണക്ക മുന്തിരിയിട്ട വെള്ളം വെറുംവയറ്റിൽ കുടിച്ചാൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ.!!

Updated: Thursday, October 22, 2020, 20:12 [IST]

ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ടുണ്ടോ.? ഉണക്ക മുന്തിരിയിട്ട വെള്ളം വെറുംവയറ്റിൽ കുടിച്ചാൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ.!!

പലപ്പോഴും നാം വലിയ പ്രാധാന്യം കല്‍പ്പിയ്ക്കാത്ത ഭക്ഷണ വസ്തുക്കളായിരിയ്ക്കും, ആരോഗ്യത്തിനും സൗന്ദ്യത്തിനുമെല്ലാം സഹായിക്കുക. ഇതില്‍ ഒന്നാണ് ഉണക്ക മുന്തിരി. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ ഡ്രൈ നട്‌സിനും ഫ്രൂട്‌സിനുമെല്ലാം ഗുണങ്ങള്‍ ഏറെയാണ്. യാതൊരു ദോഷങ്ങളും വരുത്താത്തവ എന്നു വേണം, പറയാന്‍. നല്ല ഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും. ഡ്രൈ ഫ്രൂട്‌സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി.

ശരീരത്തിനും ആരോഗ്യത്തിനും നല്ല ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഡ്രൈ ഫ്രൂട്സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരി രാത്രിയിൽ വെള്ളത്തിലിട്ട് വെച്ച് രാവിലെ വെറും വയറ്റിൽ അത് കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാറുണ്ട്.

വെറും വയറ്റിൽ തന്നെ ഇത്തരത്തിൽ ഉണക്ക മുന്തിരിയിട്ട് വെള്ളം കുടിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളാണുള്ളത്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ഉണക്കമുന്തിരിയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.