ഫാറ്റി ലിവര്‍ കരള്‍ വീക്കം ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്.. കരള്‍ വീക്കം ഇല്ലാതാക്കാൻ ചില വഴികൾ.!!

Updated: Saturday, October 31, 2020, 12:04 [IST]

ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ് ഫാറ്റി ലിവർ. ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. സങ്കീര്‍ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരള്‍ തന്നെ.

കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണിത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

Advertisement

വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. ഫാറ്റി ലിവര്‍ പലപ്പോഴും നാം തിരിച്ചറിയാറില്ല.

വ്യായാമവും ഭക്ഷണവും കൃത്യമാക്കിയാല്‍ തന്നെ ഇതു നിയന്ത്രിയ്ക്കാം. കരള്‍ വീക്കം ഇല്ലാതാക്കാൻ ചില വഴികളെ കുറിച്ചാണ് ഡോക്ടർ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തവിടു കളയാത്ത ധാന്യങ്ങള്‍ കഴിയ്ക്കുകയെന്നത്.