ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ പറമ്പിലോ വീട്ടു പരിസരത്തോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും.!!

Updated: Friday, October 16, 2020, 14:18 [IST]

നിലപ്പന എന്ന അത്ഭുത ചെടിയുടെ ഔഷധ ഗുണങ്ങൾ

നമ്മുടെ തൊടിയില്‍ വളര്‍ന്നു വരുന്ന ധാരാളം സസ്യങ്ങളുണ്ട്. ഇതില്‍ പലതും നാം കാട്ടു ചെടികളായി കണക്കാക്കുമെങ്കിലും ഔഷധ ഗുണങ്ങള്‍ ഏറെയുള്ളവയാണ്. ഇത്തരത്തില്‍ ഉള്ള ഒരു സസ്യമാണ് കറുത്ത മുസ്‌ലി അഥവാ നിലപ്പന.

നിലപ്പന ഒരു ഔഷധ സസ്യമാണ്. പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്. കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്.

പിത്ത വാതഹരമായ ഒരു ഔഷധമാണ്. മഞ്ഞകാമില(മഞ്ഞപിത്തം), ഉഷ്ണരോഗങ്ങൾ, ധാതുപുഷ്ടിക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു. നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും. നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.

പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നതാണ് ഈ പ്രത്യേക ചെടി. ഇതിന്റെ ഇലകള്‍ക്കു കയ്പു രസമാണ്. ഈ കയ്പു രസം തന്നെയാണ് പ്രമേഹത്തിന് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നതും. ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.