ഒരു ദിവസത്തില്‍ വയറ്റിലെ പുഴുക്കള്‍ വിരകള്‍ പുറത്തു പോകാന്‍ ഇത് 1 സ്പൂണ്‍ മാത്രം കഴിക്കൂ..

Updated: Friday, October 23, 2020, 12:57 [IST]

വിരശല്യത്തിന് നാടന്‍ മരുന്ന്.. ഒരു ദിവസത്തില്‍ വയറ്റിലെ പുഴുക്കള്‍ വിരകള്‍ പുറത്തു പോകാന്‍ ഇത് 1 സ്പൂണ്‍ മാത്രം കഴിക്കൂ..

ജീവിതത്തിൽ ഒരിക്കലെങ്കിലും വിരകടിയുടെ അസ്വസ്ഥത അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കം. കുട്ടിക്കാലത്തു വിരശല്യം അനുഭവിക്കാത്തവര്‍ കുറവായിരിക്കും. രാത്രികാലങ്ങളില്‍ വിര കാരണമുള്ള ചൊറിച്ചില്‍ കൊണ്ട് കരയാത്ത കുട്ടികള്‍ വിരളം.

”ഡോക്ടറെ, കുട്ടിക്ക് ഭയങ്കര വിരശല്യം… തിന്നാന്‍ വേണ്ട, തടി വെക്കുന്നില്ല”… വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണിത്. വിരകള്‍ നമ്മുടെ ശരീരത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥികളാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പ്രധാനമായും മൂന്ന് തരം വിരകളാണ്. കൃമി, നാടവിര, ഉണ്ടവിര എന്നിവയാണവ.

മണ്ണില്‍ നിന്നാണ് പലപ്പോഴും വിരകള്‍ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തില്‍ എത്തുന്നത്. ശുദ്ധമല്ലാത്ത ആഹാരം കഴിക്കുന്നത് കൊണ്ടും അശുദ്ധ ജലം കുടിക്കുന്നത് കൊണ്ടും കൈ നല്ല പോലെ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ഈ വിരകള്‍ കുട്ടികളുടെ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു.

വ്യക്തിശുചിത്വം പാലിക്കാത്തവര്‍ക്കിടയിലാണ് സാധാരണയായി വിരബാധ കണ്ടുവരുന്നത്. കുട്ടികളിലാണ് ഇതിന്റെ തോത് കൂടുതല്‍. കുട്ടികളില്‍ രാത്രികാലങ്ങളില്‍ മലദ്വാരത്തിനു ചുറ്റുമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലാണ് കൃമിബാധയുടെ പ്രധാന ലക്ഷണം.