ഉള്ളികഴിച്ചാൽ കൊളസ്‌ട്രോൾ കുറയുന്നത് എങ്ങനെ? കഴിക്കേണ്ട രീതികൾ ഏതെല്ലാം.!!!

Updated: Friday, September 18, 2020, 20:53 [IST]

എപ്പോഴും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്ന ഏറ്റവും നല്ല പദാർഥമാണ് ഉള്ളി. ഉള്ളി പലതരത്തിൽ ഉണ്ട് ചെറുതും വലുതും. ചെറിയ ഉള്ളിയും സവാളയും നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഏറ്റവും നല്ലത് ചുവന്ന നിറത്തിലുള്ള ഉള്ളിയാണ് ഏറ്റവും നല്ലത്. ദിവസവും മൂന്ന് നേരം ഉള്ളി കഴിക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും നല്ലത്. ഉള്ളി പച്ചയ്ക്ക കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

 


ശരീരത്തിനു ആവശ്യമായ നാച്യുറൽ ഇനോർഗാനിക്ക് സൾഫർ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിൻ ബി വിറ്റാമിൻ ബി6 എന്നിവ ഉള്ളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം ധാരാളം മിനറൽസ് ഉള്ളിയിൽ ഉണ്ട്. ഉള്ളി പാകം ചെയ്യുമ്പോൾ ഇതിലെ മിനറൽസ്  എല്ലാം തന്നെ അലിഞ്ഞ് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഉള്ളി പച്ചയ്ക്ക് ഖഴിക്കണം എന്ന് നിർദ്ദേശിക്കുന്നത്. പലരും ഉള്ളി കഴിക്കുന്ന സമയത്ത് തൊലികളഞ്ഞ് കുറേധികം ലെയറുകൾ ഒഴിവാക്കിയാണ് കഴിക്കാറ് എന്നാൽ അങ്ങനെ ചെയ്യരുത്. 

ഉള്ളിയുടെ ഏറ്റവും മുകളിലുള്ള ഉണങ്ങിയ തോൽ മാത്രം കളഞ്ഞതിനു ശേഷം ഉള്ളി ഉപഗോഗിക്കുക. ഉള്ളിയിലെ കുർസെറ്റൻ എന്ന പദാർഥത്തിന് നമ്മുടെ രക്തം കട്ട പിടിക്കാതെ അതിനെ നേർപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ഹൃദയാഘാതം സ്‌ട്രോക്ക് എന്നിവ തടയാൻ സഹായിക്കും. പച്ചയ്ക്ക് ഉള്ളി കഴിച്ചാൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലേയ്ക്ക് പ്രോട്ടീൻ നന്നായി വലിച്ചെടുക്കാൻ ഉള്ളി സഹായിക്കും.