കൊമ്പന്‍ ചെല്ലിയെ തുരത്താനുള്ള കിടിലന്‍ മാര്‍ഗം ഇതാണ്; പരീക്ഷിച്ച് നോക്കൂ

Updated: Saturday, July 11, 2020, 16:32 [IST]

തെങ്ങ് കര്‍ഷകര്‍ നേരിടുന് പ്രധാന ഭീഷണിയാണ് കൊമ്പന്‍ ചെല്ലിയുടെ ആക്രമണം. കൂമ്പു ഭാഗത്ത് തുളച്ചു കയറി ഉള്‍ഭാഗം തിന്ന് ചകിരി പുറത്തേക്കു തള്ളുന്നത്, മടലുകളില്‍ ദ്വാരങ്ങള്‍ കാണപ്പെടുന്നത്.


പുതുതായി വന്ന കൂമ്പോലകള്‍ക്ക് ത്രികോണാകൃതിയിലുള്ള വെട്ട് കാണുന്നത്, കൂമ്പു ചീയല്‍ എന്നിവയ്‌ക്കൊക്കെ കാരണം കൊമ്പന്‍ ചെല്ലിയുടെ ആക്രമണമാണ്. പല തരത്തിലും കൊമ്പന്‍ ചെല്ലി ആക്രമണം പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ ഈ പറയുന്ന മാര്‍ഗം ഒന്ന് ചെയ്തു നോക്കൂ. ഇത് ചെയ്താല്‍ കൊമ്പന്‍ ചെല്ലിയെ പറ പറപ്പിക്കാവു ന്നതാണ്. 


8 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് ബക്കറ്റ് എടുക്കുക . അതില്‍ 4 ലിറ്റര്‍ വെള്ളം നിറയ്കുക അതിലേക്ക് 2 കിലോ ഫ്രഷ് പച്ചച്ചാണകം ഇടുക. നന്നായി mix ചെയ്യുക. ഇതിലേയ്ക്ക് 500 gm കടലപ്പിണ്ണാക്ക് ഇടുക. കൂടെ 300gm ശര്‍ക്കര ഇടുക. 4 ദിവസം ബക്കറ്റ് മൂടി സൂക്ഷിക്കുക. 4 ദിവസം കഴിഞ്ഞ് ആ ബക്കറ്റിലെ വെള്ളത്തിന് രൂക്ഷ ഗന്ധമുണ്ടാകും. 


ഇനി തെങ്ങിന്‍ തോട്ടത്തില്‍ കുഴിയുണ്ടാക്കി ആ വെള്ളമിരിക്കുന്ന ബക്കറ്റ് ആ കുഴിയില്‍ ഇറക്കി വയ്ക്കുക. മഴവെള്ളം വീഴാതിരിക്കാന്‍ മാര്‍ഗ്ഗം നോക്കണം. ബക്കറ്റിന്റെ വായ് ഭാഗം തറനിരപ്പില്‍ തന്നെ ഉറപ്പിച്ച് തുറന്നു വയ്ക്കുക. ഈ ദ്രാവകത്തിന്റെ രൂക്ഷ ഗന്ധത്തില്‍ ആകൃഷ്ടരായി കൊമ്പന്‍ചെല്ലി ഈ ബക്കറ്റിലെ ദ്രാവകത്തില്‍ വന്ന് വീഴും.  


ഇതില്‍ വീണു കഴിഞ്ഞാല്‍ അവ പറക്കില്ല. പിറ്റേദിവസം ആ ബക്കറ്റ് നിറയെ കൊമ്പന്‍ ചെല്ലിയെ കാണാം. അവയെ കോരി മാറ്റി നശിപ്പിക്കണം. തുടര്‍ന്ന് 2 മാസക്കാലം ആ ദ്രാവകം ഇതേ പോലെ ഉപയോഗിക്കാം. ഓരോ ദിവസവും ചെല്ലിയെ കോരി മാറ്റി നശിപ്പിക്കണമെന്ന് മാത്രം.