12 ദിവസം തുടർച്ചയായി ഈത്തപ്പഴം കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്.!!

Updated: Tuesday, October 20, 2020, 21:29 [IST]

ഈത്തപ്പഴം കഴിക്കുന്നവർ അറിയാൻ.. 12 ദിവസം തുടർച്ചയായി ഈത്തപ്പഴം കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്.!!

ഈന്തപ്പഴം ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം.

മനുഷ്യശരീരത്തിനാവശ്യമായ അനേകം പോഷകമൂല്യങ്ങളടങ്ങിയതാണ്‌ ഈന്തപ്പഴം. ഈന്തപ്പഴം അഥവാ ഈത്തപ്പഴം ക്ഷയം, പ്രമേഹം, ഗ്രഹണി, വാതം, ആർത്തവസംബന്ധമായ അസുഖങ്ങൾ ഇവയ്‌ക്കൊക്കെ ഔഷധം പോലെ പ്രയോജനപ്രദം.

അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. 12 ദിവസം തുടർച്ചയായി ഈത്തപ്പഴം കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.