വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം.!! പുതിന വെള്ളത്തിൽ വളർത്താം.!!

Updated: Thursday, October 29, 2020, 10:37 [IST]

നമ്മുടെ അടുക്കളയിലെ നിത്യോപയോഗസാധനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് പുതിന. ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധവും രുചിയും പകരാന്‍ ഉപയോഗിക്കുന്നു. നാം പുതിനയ്ക്കുവേണ്ടി ഇന്ന് മാര്‍ക്കറ്റിനെയാണ് ആശ്രയിക്കുന്നത്.

എന്നാല്‍ കേരളത്തിലെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പുതിന ഇലകള്‍ കൊടിയ തോതില്‍ വിഷംപ്രയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നത്.  കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ വിഷംപ്രയോഗിച്ചത് പുതിനയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisement

നമുക്കാവശ്യമുള്ള പുതിനയില വീട്ടിലെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തി വിളവെടുക്കാം. മണ്ണും വളമൊന്നുമില്ലാതെയാണ് നമ്മള്‍ പുതിന വളര്‍ത്താന്‍ പോകുന്നത്. ഇവിടെ വെള്ളമാണ് മാധ്യമം. എത്രത്തോളം നിങ്ങള്‍ പറിച്ചെടുക്കുന്നുവോ അത്രത്തോളം പുതിയ ഇലകള്‍ വളരാനും എളുപ്പമാണ്.

കടയില്‍ നിന്ന് വാങ്ങിയ പുതിനയില ഫ്രിഡ്ജില്‍ വെക്കുന്നതിന് മുമ്പ് അത്യാവശ്യം പുഷ്ടിയുള്ള തണ്ടുകള്‍ എടുത്ത്  നടാനായി മാറ്റിവെക്കുക. വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം.

Latest Articles