ഉള്ളി, മല്ലിയില, പുതിനയില ഇനിയെല്ലാം വീട്ടിൽ തന്നെ കാടുപോലെ വളർത്താം.!!
Updated: Wednesday, October 21, 2020, 16:13 [IST]

വിൻഡോയോ ബാൽക്കണിയോ മതി.. ഉള്ളി, മല്ലിയില, പുതിനയില ഇനിയെല്ലാം വീട്ടിൽ തന്നെ കാടുപോലെ വളർത്താം.!!

മല്ലിയില, പുതിനയില എല്ലാം സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. കറിവേപ്പില മാത്രം ഉപയോഗിച്ചിരുന്ന നമ്മളിന്ന് മല്ലിയില, പുതിനയില, മേത്തി (ഉലുവ) എന്നിവയൊക്കെ ഉപയോഗിക്കുന്നു. സാധരണയായി ഇവയെല്ലാം നാം വിപണിയിൽ നിന്നും വാങ്ങാറാണ് പതിവ്.
മാര്‍ക്കറ്റില്‍ കിട്ടുന്ന ഇല പല തരം കീടനാശിനിപ്രയോഗം കഴിഞ്ഞതാണ് എന്നറിഞ്ഞിട്ടും പലരും ഇതു വീട്ടില്‍ വളർത്താന്‍ ശ്രമിക്കുന്നില്ല എന്നത് അതിശയംതന്നെ. ഇതിന്റെ കൃഷി സാധ്യതകളെ പറ്റി നാം ചിന്തിക്കാത്തതിനാലാണ് ഇത് നമ്മൾ കടകളിൽനിന്നും വാങ്ങുന്നത്.
വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. ഇതുവളർത്താന് ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്കൊണ്ടെന്നു അറിയില്ല. എന്നാല്‍ നമുക്കാവശ്യമായ ഉള്ളി, മല്ലിയില, പുതിനയില വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാം.
ഇതിനായി വൻതുക മുടക്കേണ്ട കാര്യമില്ല എന്നതാണ് മറ്റൊരു കാര്യം. അതുപോലെ തന്നെ വിൻഡോയോ ബാൽക്കണിയോ മതി ഇവയെല്ലാം കാടുപോലെ നമുക്ക് വളർത്താം. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.