മുരിങ്ങ നന്നായി വളരാനും കായ്കള്‍ കൂടുതല്‍ ഉണ്ടാകാനും ഇങ്ങനെ ചെയ്‌താൽ മതി.!!

Updated: Sunday, October 25, 2020, 12:06 [IST]

മുരിങ്ങ പൂവിടുന്നു കായ വരുന്നില്ല എങ്കില്‍ ചെയ്യേണ്ട ടിപ്സ്.!! മുരിങ്ങ നന്നായി വളരാനും കായ്കള്‍ കൂടുതല്‍ ഉണ്ടാകാനും ഇങ്ങനെ ചെയ്‌താൽ മതി.!!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് മുരിങ്ങയും മുരിങ്ങക്കായും. നന്നായി പരിചരിച്ചാല്‍ നല്ല വിളവ് തരുന്നതാണ് മുരിങ്ങ. മുരിങ്ങ അറിയപ്പെടുന്നത് അദ്ഭുതസസ്യമെന്നാണ്. ഇതിന്റെ ഇല, പൂവ്, കായ എന്നിവ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

ഓരോ വീട്ടിലും അവശ്യം നട്ടു വളര്‍ത്തേണ്ട ഒരു വിളയാണു മുരിങ്ങ. ഉഷ്ണകാലവിളയായ മുരിങ്ങ പ്രധാനമായും സമതലപ്രദേശങ്ങളിലാണ് വളരുന്നത്. ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപൂഷ്ടിയുള്ള മണല്‍കലര്‍ന്ന പശിമരാശിമണ്ണാണ് ഏറ്റവും അനുയോജ്യം.

മുരിങ്ങ നന്നായി കായ്ക്കാന്‍ എന്ത് ചെയ്യണം? മുരിങ്ങയുടെ പരിപാലനം എങ്ങനെ? മുരിങ്ങ പൂവിടുന്നു കായ വരുന്നില്ല എങ്കില്‍ ചെയ്യേണ്ട ടിപ്സ് എന്തൊക്കെ? എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങളും ഇതുപോലെചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.

രോമപ്പുഴുക്കള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, വാട്ടരോഗം എന്നിവ തൈകളെ ബാധിക്കുന്ന പ്രധാന കീടരോഗങ്ങളാണ്. വാട്ട രോഗം തടയുന്നതിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് ഫലപ്രദമാണ്.