വെറും 11 ദിവസം കൊണ്ട് ചീരകൃഷി ധാരാളം വിളവെടുക്കാം.!!
Updated: Wednesday, October 21, 2020, 12:01 [IST]

ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി.. വെറും 11 ദിവസം കൊണ്ട് ചീരകൃഷി ധാരാളം വിളവെടുക്കാം.!!

ഇലക്കറിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ്ചീര. നല്ല അഴകും വലിപ്പമേറിയ ഇലകളുമുള്ള ചുവന്നതും പച്ചയുമായ ചീരകള്‍ നമുക്കിന്ന് വിപണിയില്‍ സുലഭമാണ്. എന്നാൽ പലകീടനാശിനികൾ തെളിച്ച ഈ ചീര വാങ്ങുന്നതിലും നല്ലത് വീട്ടിൽ കൃഷി ചെയ്യുന്നതാണ്.
ഇലക്കറികളിൽ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകള്‍ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകള്‍ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര.
നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്‍ത്തും അനുയോജ്യം. ചീര കൃഷി ചെയ്യാന്‍ അങ്ങനെ പ്രത്യേകിച്ച് കാലമൊന്നും ഇല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്താല്‍ത്തന്നെ ഒരു കുടുംബത്തിനുവേണ്ട ഇലക്കറി സുലഭമായി ലഭിക്കും.
വെറും 11 ദിവസം കൊണ്ട് ചീരകൃഷി വിളവെടുക്കാവുന്നതാണ്. ചീര പെട്ടന്ന് വിളവെടുക്കാനും നല്ല പോലെ ചീര ഉണ്ടാകുവാനും ഉള്ള ഒരു മിശ്രിതമാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.