വെണ്ടയ്ക്ക നിറയെ കായ്ക്കാൻ ഇങ്ങനെ കൃഷി ചെയ്യൂ.. വീട്ടാവശ്യത്തിന് ധാരാളം വെണ്ടയ്ക്ക.!!

Updated: Friday, October 16, 2020, 11:45 [IST]

വെണ്ടയ്ക്കയിൽ നിന്ന് എങ്ങിനെ വിത്ത് ശേഖരിച്ച് നല്ല രീതിയിൽ അത് മുളപ്പിച്ചെടുത്ത് കൃഷി ചെയ്യുന്ന വിധം

വെണ്ടയ്ക്ക അടുക്കളത്തോട്ടത്തിലെ പ്രധാനപ്പെട്ട പച്ചക്കറിയാണല്ലോ. കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം.

ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വളരുന്ന വെണ്ടയ്ക്ക നമ്മുടെ സാമ്പാറിലെ പ്രധാന ഘടകവുമാണ്. മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്.

വെണ്ട കൃഷിചെയ്യുമ്പോൾ വെണ്ടയ്ക്ക നിറയെ കായ്ക്കാനുള്ള ടിപ്പാണ് ഈ വിഡിയോയിൽ ഉള്ളത്. ഒരു വെണ്ടയ്ക്കയിൽ നിന്ന് എങ്ങിനെ വിത്ത് ശേഖരിച്ച് നല്ല രീതിയിൽ വിത്ത് മുളപ്പിച്ചെടുത്ത് എങ്ങിനെ വേണ്ട കൃഷി ചെയ്യാം എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

വര്‍ഷത്തില്‍ മൂന്ന് സീസണുകളിലായി വെണ്ട കൃഷി ചെയ്യാം. മാര്‍ച്ച്, ജൂണ്‍-ജൂലൈ,ഒക്ടോബര്‍-നവംബര്‍ എന്നിവയാണ് വെണ്ട നടുന്നതിന് പറ്റിയ സമയം. നല്ലയിനം വിത്തുകള്‍ വേണം നടുന്നതിനായി തിരഞ്ഞെടുക്കാന്‍. ആരോഗ്യമുള്ള വിത്തുകളാണെങ്കില്‍ നല്ല വിളവു ലഭിക്കും.