വെണ്ട കൃഷി വിജയമാക്കാൻ അറിയേണ്ട കാര്യങ്ങൾ.!! വെണ്ട കൃഷി രീതിയും ജൈവ കീടനിയന്ത്രണ മാർഗങ്ങളും.!!

Updated: Thursday, October 29, 2020, 15:47 [IST]

മലയാളിയുടെ ജീവിതത്തിൽ ഏറെക്കുറേ എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനമാണ് വെണ്ടയ്ക്ക. മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്.

കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വെണ്ട കൃഷി ചെയ്യുന്നുണ്ട്. അടുക്കളത്തോട്ടത്തിൽ തീർച്ചയായും വച്ച് പിടിപ്പിക്കേണ്ട പച്ചക്കറിയാണ്  വെണ്ട. വെണ്ടയ്ക്ക ഇല്ലാത്ത സാമ്പാര്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല.

Advertisement

എന്നാല്‍ വെണ്ട കൃഷി ചെയ്യുന്നതിനോ പലരും സ്ഥലമില്ലെന്ന് പറഞ്ഞ് താല്‍പ്പര്യം കാട്ടാറില്ല. ടെറസ്സിലും, മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍, ചാക്കില്‍ ഒക്കെ വളര്‍ത്താം. നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു വേണം കൃഷി ചെയ്യാൻ.

ആരോഗ്യമുള്ള വിത്തുകളാണെങ്കില്‍ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും. വെണ്ട കൃഷി  വിജയമാക്കാൻ കൃഷി ചെയ്യും മുൻപ്  അറിയേണ്ട കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസിലാക്കാം.

Latest Articles