എങ്ങിനെയൊക്കെ ചാടി ഉരുണ്ടാലും ബെഡ് ഷീറ്റ് ഒരു തരി പോലും ചുളുങ്ങില്ല
Updated: Saturday, July 11, 2020, 16:32 [IST]

എങ്ങിനെയൊക്കെ ചാടി ഉരുണ്ടാലും ബെഡ് ഷീറ്റ് ഒരു തരി പോലും ചുളുങ്ങില്ല
സ്ത്രീകളുടെ പ്രധാന ജോലിയാണ് വീട് വൃത്തിയാക്കല്‍. മുറികള്‍ മനോഹരമാക്കുന്നതില്‍ പ്രധാനമാണ് ബെഡിലെ വിരിപ്പാണ്. എന്നാല്‍ എപ്പോഴും ബെഡ്ഷീറ്റുകളില്‍ ചുളിവുകള്‍ വീഴുന്നതിനാല്‍ എത്ര നന്നായി ഇട്ടാലും പെര്‍ഫക്ട് ആവില്ല.
എന്നാല്‍ എത്ര തന്നെ ഉപയോഗിച്ചാലും ഒട്ടും ചുളിയാത്ത രീതിയില്‍ നമുക്ക് കിടക്കയില്‍ ബെഡ് ഷീറ്റ് വിരിക്കാന്‍ സാധിക്കും അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത് പല വീട്ടമ്മമാരും ഇതുപോലെ പല ഐഡിയകളും ചെയ്തു നോക്കിയവരായിരിക്കാം എന്നാല്‍ ഇത് നൂറ് ശതമാനം വിജയിച്ച ഒരു ട്രിക്ക് തന്നെയാണ്.
ഇതിനായി നമുക്ക് ആവശ്യം ഒരു തയ്യല്‍ മെഷീന് മാത്രമാണ് മെഷീന് ഇല്ലാത്തവര്‍ തുന്നിയാലും മതി. ആദ്യം ചെയ്യേണ്ടത് കിടക്കയില്‍ ബെഡ് ഷീറ്റ് വിരിച്ച ശേഷം ബാലു മടക്കുന്ന നാല് ഭാഗവും മാര്‍ക്ക് ചെയ്യണം.
ശേഷം നാല് ഭാഗവും സ്റ്റിച് ചെയ്യണം ഇത്രമാത്രം ചെയ്താല്‍ ഒരിക്കലും ചുളിയാത്ത രീതിയില്‍ ബെഡ് ഷീറ്റ് വിരിക്കാന്‍ കഴിയും ബെഡില്‍ വിരിക്കുന്ന സമയത്ത് സ്റ്റിച് ചെയ്ത ഭാഗത്തില്‍ ബെഡിന്റെ കോര്‍ണര്‍ വരുന്ന വിധത്തില്‍ വേണം വിരിക്കാന്‍.
ഇത് നാല് ഭാഗവും ഇങ്ങനെ ചെയ്താല്‍ നല്ല ടൈറ്റ് ആയി ബെഡ് ഷീറ്റ് ബെഡില്‍ കിടക്കും അതുകൊണ്ടാണ് എത്ര ഇരുന്നാലും ബെഡ് സീറ്റ് ചുളുങ്ങാത്തത്. ഇത് എല്ലാവര്ക്കും ഒരു മിനുട്ടുകൊണ്ട് ചെയ്യാവുന്ന കാര്യമാണ്. ഇതിനായി കാശ് കൂടുതല്‍ മുടക്കി പുതിയ ബെഡ്ഷീറ്റുകള്‍ വാങ്ങേണ്ട ആവശ്യമില്ല.