സപ്പോട്ട നന്നായി പൂക്കാനും കായ്ക്കാനും നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ 👌👌 ഇനി സപ്പോട്ടമരം പൂത്തുലയും.!!

Updated: Friday, October 30, 2020, 12:03 [IST]

ചിക്കൂ എന്ന ഓമനപ്പേരിട്ട് നമ്മൾ വിളിക്കുന്ന സപ്പോട്ടപഴം കഴിക്കാത്തവർ വിരളമായിരിക്കും. നാടൻ പഴങ്ങളിൽ ഏറ്റവും മധുരമുള്ള പഴമാണ് സപ്പോട്ട. പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് കരോട്ടിന്‍ എന്നിവയെല്ലാം അടങ്ങിയതാണ് സപ്പോട്ട.

മെക്‌സിക്കോ സ്വദേശിയായ സപ്പോട്ട, കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വളരും. അതുകൊണ്ടു തന്നെ ഒന്നാന്തരം ഒരു പഴമെന്ന നിലയിലും മനോഹരമായ ഒരു അലങ്കാരവൃക്ഷം എന്ന നിലയിലും സപ്പോട്ട നമുക്ക് വച്ചുപിടിപ്പിക്കാവുന്നതാണ്.

Advertisement

വിത്ത് പാകി തൈകൾ ഉണ്ടാക്കിയെടുക്കാം. വിത്ത് വഴി വളർത്തിയെടുത്ത ചെടിയിൽ സപ്പോട്ട ഉണ്ടാകാൻ 5, 6 വർഷം കാലതാമസമെടുക്കും. പതിവയ്ക്കൽ, ഗ്രാഫ്റ്റിങ് എന്നീ രീതികൾ വഴി ഉത്പാദിപ്പിച്ചവയാണെങ്കിൽ  2-3 വർഷത്തിനുള്ളിൽ സപ്പോട്ട ഉണ്ടാകുന്നതാണ്.

ഡിസംബറിലാണ് പൂവിടീൽ തുടങ്ങുക. സപ്പോട്ട കൃഷി ചെയ്യുന്നവർ നേരിടുന്ന ഒരു പ്രാധാന പ്രശ്നം ആണ് പൂക്കളുടെ കൊഴിഞ്ഞുപോക്ക്. ഇതിനു പരിഹാരമായി ചെടിയുടെ ചുവട്ടിൽ മാത്രമല്ല ചെടി മൊത്തത്തിലും നനച്ചു കൊടുക്കുക. മാർച്ച് - ഏപ്രിൽ വിളവെടുപ്പു കാലം. സപ്പോട്ട നന്നായി പൂക്കാനും കായ്ക്കാനും ചെയേണ്ടതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.

Latest Articles