സിലിങ് ഫാൻ ക്ലീൻ ചെയ്യാൻ ഇനി സ്റ്റൂളും വേണ്ടാ, നടുവും ഒടിക്കേണ്ട.. 1രൂപ ചിലവുമില്ല ഇതുണ്ടെങ്കിൽ.!!!

Updated: Sunday, October 18, 2020, 13:59 [IST]

അറിയാതെ പോകരുതേ.. ഇതുണ്ടെങ്കിൽ സിലിങ് ഫാൻ ക്ലീൻ ചെയ്യാൻ ഇനി സ്റ്റൂളും വേണ്ടാ, നടുവും ഒടിക്കേണ്ട.. 1രൂപ ചിലവുമില്ല.!!

വീട് വൃത്തിയായി എപ്പോഴും സൂക്ഷിക്കുക എന്നത് വീട്ടിലെ സ്ത്രീകളെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എങ്ങനെ വൃത്തിയാക്കിയാലും വീട്ടിലെ ഫാനുകളിൽ പൊടി പിടിക്കുന്നത് സർവ സാധാരമാണ്.

വീട്ടിൽ വളരെ വേഗം പൊടി പിടിക്കുന്ന ഒരു ഉപകരണം ആണ് ഫാനുകൾ. അലർജി ഉള്ളവർക്ക് പൊടി മൂലം ഉണ്ടാക്കുന്ന പ്രശ്നം ചെറുതല്ല. ഫാൻ വൃത്തിയാക്കാൻ സ്റ്റൂളുംമറ്റും വെച്ച് അതില്‍ കേറി നിക്കണം മാത്രമല്ല ഫാന്‍ തുടക്കുമ്പോള്‍ അതിലെ പൊടികള്‍ വീഴുന്നത് നമ്മുടെ ദേഹത്ത് തന്നെ ആയിരിക്കും.

ഇതുകൊണ്ടൊക്കെയാണ് എല്ലാ വീടുകളിലേയും ഫാനുകള്‍ വൃത്തിയാക്കാന്‍ പലരും മടികാണിക്കുന്നത്. ഇനി സിലിങ് ഫാൻ ക്ലീൻ ചെയ്യാൻ ഇനി സ്റ്റൂളും വേണ്ടാ, നടുവും ഒടിക്കേണ്ട.. 1രൂപ ചിലവുമില്ല. പഴയ ഒരു തുണിയും, ഹാങ്ങറും ഉപയോഗിച്ചു എളുപ്പത്തിൽ ചെയ്യാം.

പഴയ ഒരു ബനിയൻ എടുത്ത് ഹാങ്ങറിന്റെ താഴ് ഭാഗത്തു ചുറ്റി കൊടുക്കാം. ഇത് പഴയ തുണിയുടെ ചീളുപയോഗിച്ചു രണ്ടറ്റത്തും നടുവിലും എന്ന രീതിയിൽ 3 ഭാഗത്തായി കെട്ടികൊടുക്കാം. ഇതിന്റെ മറുഭാഗം വലിയൊരു കോലോ പൈപ്പോ വെച്ച് കെട്ടി ടാപ്പ് ഒട്ടിച്ചു കൊടുക്കണം. നന്നായി ഉറപ്പിച്ചതിനു ശേഷം നമുക്ക് ഫാൻ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്.