ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകുന്നത് നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകില്ല.!! ഇനി ചിരവ വേണ്ടേ വേണ്ട..

Updated: Saturday, October 31, 2020, 20:30 [IST]

ഇനി തേങ്ങാ ചിരകാൻ ചിരവ വേണ്ട, കണ്ടോള്ളൂ ഒരു കിടിലൻ വിദ്യ.!! ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകുന്നത് നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകില്ല.!!

നമ്മൾ മലയാളികൾക്ക് ഭക്ഷണം പാകം ചെയ്യുമ്പോൾ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകമാണ് തേങ്ങ. അടുക്കളയിൽ കയറിയവർക്ക് അറിയാം തേങ്ങ ചിരകൽ അത്ര ചെറിയ കളിയല്ല. പാചകത്തിന് ഏറ്റവും അധികം സമയം പോകുന്നതും, കഷ്ടപ്പാടുള്ളതുമായ ജോലിയാണ് ഈ തേങ്ങ ചിരകൽ.

മിക്കപ്പോഴും നമ്മുടെ അമ്മമാർ  ഈ ജോലി വളരെ പ്രയാസത്തോടുകൂടി ചെയ്യുന്നത് കാണാം. എന്നാൽ അത്രപോലും കഷ്ടപ്പാട് ഇല്ലാതെ എളുപ്പത്തിൽ തേങ്ങ ചിരകിയെടുക്കുന്ന ടെക്നിക് ആണ് ഈ വീഡിയോയിൽ കാണിച്ചു തരുന്നത്.

അതിനായി നാം ചെയ്യേണ്ടത് ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിൽ രണ്ടായി മുറിച്ച തേങ്ങ ഗ്യാസ് ഓൺ ആക്കി ഇട്ടു വെക്കണം. തേങ്ങ മുഴുവൻ മുങ്ങരുത്. ചിരട്ട വരെ വെള്ളം മതി. നല്ല പോലെ തിളപ്പിക്കണം.

ഏകദേശം 5 മിനിട്ടു കഴിഞ്ഞാൽ വെള്ളത്തിലിട്ടു തിളപ്പിച്ച തേങ്ങ പുറത്തെടുത്ത ശേഷം ഒരു കത്തിയോ സ്പൂണോ ഉപയോഗിച്ച് ചിരട്ടയിൽ നിന്ന് തിക്കി എടുക്കുക. എന്നിട്ട് അത് മിക്സിയിലോ ഗ്രേറ്ററിലോ ഇട്ട് പൊടിച്ചെടുക്കാം.