കോഴിമുട്ട, ലെൻസ്, കുപ്പി ബ്രേക്ക് നിങ്ങളുടെ വാഹനത്തിലെ മൂന്ന് സുരക്ഷാ മുൻകരുതൽ എടുക്കൂ.!!!

Updated: Thursday, September 10, 2020, 14:22 [IST]

രാത്രികളിൽ യാത്രചെയ്യാൻ താത്പര്യപ്പെടുന്നവരാണ് പലരും. നമ്മൾ രാത്രിസമയങ്ങളിൽ ചിലപ്പോൾ കുടുംബത്തോടൊപ്പമോ അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പമോ യാത്രചെയ്യാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലാസിനു മുകളിലേയ്ക്ക് കോഴിമുട്ടയോ ഗ്രീസിന്റെ പായ്ക്കറ്റോ വന്ന് വീണാൽ എന്ത് ചെയ്യുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വാഹനത്തിന്റെ ചില്ലിൽ മുട്ടകൊണ്ട് ഏറു ലഭിച്ചാൽ വൈപ്പർ ഉപയോഗിക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ്. വൈപ്പർ ഉപയോഗിച്ചാൽ ഈ മുട്ട ഗ്ലാസിൽ ഒന്നാകെ മൂടി കെട്ടാനുള്ള സാധ്യതയുണ്ട്

 

പിന്നീട് യാത്ര ദുഷ്‌കരമാവുകയും ചെയ്യും. അതിനു പകരം ഗ്ലാസിന്റെ ഏതെങ്കിലും പുറത്തേയ്ക്ക് കാണുന്ന ഭാഗത്തുകൂടി യാത്രചെയ്യുക. പിന്നീട് ആളുള്ള സ്ഥലത്തെത്തി ഗ്ലാസ് നന്നായി കഴുകി വൃത്തിയാക്കുകയാണ് വേണ്ടത്. വാഹനം നിർത്തിച്ച് കൊള്ളയടിക്കാനുള്ള ശ്രമമാണിത്. ലെൻസുകൾക്കുള്ളിലൂടെ സൂര്യപ്രകാശം കടന്നു പോയാൽ തീ ഉണ്ടാവും എന്ന് നമുക്ക് അറിയാം. വാഹനങ്ങളിൽ ചില്ലുകുപ്പി ഉപയോഗിച്ച് വെള്ളം കുടിക്കുന്നവരുണ്ട്. ചിലപ്പോൾ ഉപയോഗ ശേഷം ആ കുപ്പി സീറ്റിൽ തന്നെ വച്ച് പോകുന്നവരായിരിക്കും പലരും. എന്നാൽ പുറത്ത് നിന്ന് വെയിൽ ചില്ലുകുപ്പിയിലേയ്ക്ക് അടിച്ച് അവിടെ ഒരു ലെൻസ് ഇഫക്റ്റ് ഉണ്ടാക്കുകയും വാഹനത്തിനകത്ത് തീ പിടുത്തം ഉണ്ടാക്കാനും കാരണമാകുന്നു.

കണ്ണാടിയുടെ അലങ്കാരവസ്തുക്കൾ കാറിൽ തൂക്കുമ്പോഴും ഇത്തരത്തിൽ അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വണ്ടികളിൽ വച്ച് വെള്ളം കുടിക്കുന്ന ശീലം പലർക്കുമുണ്ട്. വെള്ളം കുടിച്ച കുപ്പിയും പലരും വണ്ടിയിൽ ഉപേക്ഷക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ വാഹനം ഇറക്കമിറങ്ങുമ്പോൾ ഈ കുപ്പി വാഹനത്തിന്റെ ബ്രേക്കിന്റെ ഉള്ളിൽ കുടുങ്ങുകയും അത് വലിയ അപകടം ഉണ്ടാക്കുകയും ചെയ്യും. ഇത് എന്തായാലും ശ്രദ്ധിക്കണ്ട ഒന്നാണ്. യാത്രകൾ എന്നും എപ്പോഴും ആളുകൾക്ക് സന്തോഷം ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും സുരക്ഷിതമായും സുഗമമായും യാത്രചെയ്യാം.