വീട്ടിൽ പല്ലി ശല്യം ഉണ്ടോ.? വീട്ടിൽ നിന്നും പല്ലികളെ തുരത്തി ഓടിക്കാൻ ഇങ്ങനെ ചെയ്താൽ മതി.!!

Updated: Thursday, October 29, 2020, 21:44 [IST]

നിരവധി വീടുകളിൽ പല്ലി ശല്യം ധാരാളമായി കണ്ടുവരുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് അടുക്കളയിലും മേശകളിലും വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളിൽ പല്ലി വരുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്.

മഴക്കാലത്ത് ആകട്ടെ ചെറുപ്രാണികളുടെ ശല്യം കൂടും. ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്. ഇവയെ ഭക്ഷിക്കാനാണ് പല്ലികളെത്തുന്നത്. ഇരുണ്ട സ്ഥലങ്ങളിലാണ് പ്രധാനമായും പല്ലികളുടെ സാനിധ്യമുണ്ടാകുക.

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് പല്ലി ശല്യം മാറാന്‍ എന്ത് വഴിയാണ് ഉള്ളത് എന്ന്. പല്ലികളെ തുരത്താന്‍ എന്തുവഴിയെന്ന് ആലോചിച്ച് തലപുണ്ണാക്കണ്ട. വീട്ടിൽ നിന്നും പല്ലികളെ തുരത്തി ഓടിക്കാനുള്ള വിദ്യയാണ് ഈ വീഡിയോയിൽ പറയുന്നത്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. പല്ലികള്‍ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. സവാള ജ്യൂസാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളില്‍ തളിയ്ക്കുന്നതും നല്ലതാണ്.