വീട്ടിൽ എലി ശല്യം ഉണ്ടോ.? എങ്കിൽ ഇത് മാത്രം വെച്ചാൽ മതി ഇത് മാത്രം വച്ചാല്‍ മതി വീട്ടില്‍ ഒരു എലി പോലും കാണില്ല.!!

Updated: Saturday, October 31, 2020, 21:04 [IST]

കോടികളും ലക്ഷങ്ങളുമൊക്കെ മുടക്കി വീടുവെച്ചാലും വീട്ടില്‍ എലിശല്യമുണ്ടെങ്കില്‍ തീര്‍ന്നു. വീട്ടിലെ സാധനങ്ങള്‍  കരണ്ടു തിന്നുന്നതിലും നശിപ്പിക്കുന്നതിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എലിയെ കൊണ്ടുള്ള ഉപദ്രവങ്ങള്‍.

എലി ശല്യം മിക്ക വീടുകളിലും ഉള്ള പ്രശ്നമാണ്. വീടിനകത്തും പുറത്തും ഇവ നമ്മുടെ സൈ്വരസഞ്ചാരം നടത്തും. ഒളിച്ചിരിക്കാന്‍ സ്ഥലം, വെള്ളം, ആഹാരം എന്നിവയുണ്ടെങ്കില്‍ ഇവയെ തുരത്തുക അത്ര എളുപ്പമായിരിക്കില്ല.

എലികളെ എപ്പോഴും വീടുകളിൽനിന്നും അകറ്റി നിർത്തണം. പക്ഷേ എലികളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും. എന്നാൽ ഈ വിദ്യ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാവില്ല.

എലി വരാതിരിയ്ക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക എന്നതാണ്. വീട്ടിലെ സാധനങ്ങള്‍ അടുക്കും ചിട്ടയിലും സൂക്ഷിയ്ക്കുക. വീടിന്റെ പരിസരം വൃത്തിയല്ലെങ്കിൽ എലികൾ എന്നും ശല്യം തുടരും.