പാമ്പ് വീടിനുള്ളിൽ കയറാതിരിക്കാൻ അടുക്കളയിലെ ഈ 2 സാധനം മതി!!!

Updated: Wednesday, September 16, 2020, 16:19 [IST]

വീട്ടിൽ പാമ്പ് കയറുന്നത് എല്ലാവരുടേയും പരാതിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പേടി ഉള്ള ജീവിയാണ് പാമ്പ്. പാമ്പിനെ തുരത്താൻ പല വഴികളും നമ്മൾ നോക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ അടുക്കളിയിൽ ലഭ്യമായ രണ്ട് സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ പാമ്പിനെ തുരത്താൻ സാധിക്കുന്നതാണ്.

 

അതിനായി വെളുത്തുള്ളയും കായവുമാണ് വേണ്ടത് ഇവയുടെ മണം കൊണ്ട് പാമ്പ് വീട്ടിൽ നിന്നും പറമ്പിൽ നിന്നുമെല്ലാം പോകുന്നതാണ്. പറമ്പിൽ തളിക്കുന്നതിനായി വലിയൊരു ബക്കറ്റിൽ വെള്ളം എടുക്കുക. അതിലേയ്ക്ക് മൂന്നോ നാലോ തുടം വെളുത്തുള്ളി നന്നായി തോൽകളഞ്ഞ് ചതച്ച് എടുക്കുക. പിന്നീട് ഒരു വലിയ കഷ്ണം കായം, പൊടിയാണെങ്കിൽ അത് മതി.

 

ആദ്യം 200 ഗ്രാം കായപ്പൊടി വെള്ളത്തിൽ കലക്കുക. അതിലേയ്ക്ക് ചതച്ച വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം വീട്ടിലും പറമ്പിലും നന്നായി തളിക്കുക. ഒരു മാസത്തേയ്ക്ക് പാമ്പിന്റെ ശല്യം നിങ്ങളുടെ വീട്ടിൽ ഉണ്ടാവില്ല. ഇത് വളരെ ഉപകാരപ്രദമായ ഒരു പൊടിക്കൈയാണ്.