പച്ചമുളകിൽ ഇങ്ങനെ ചെയ്തു നോക്കൂ ധാരാളം കായ്കൾ ഉണ്ടാവും!!

Updated: Wednesday, September 16, 2020, 15:27 [IST]

നിരവധി തവണ പച്ചമുളക് കൃഷി ചെയ്തിട്ടും ആവശ്യത്തിന് കായ്കൾ ഉണ്ടാകുന്നില്ലെന്ന പരാതി നിങ്ങൾക്കുണ്ടോ? എന്നാൽ ഇനി മുതൽ പച്ചമുളക് തൈകളിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. നിരവധി മുളകുകൾ നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. 
വിത്ത് തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. നല്ല വിത്തിനങ്ങളിൽ നിന്നാണ് മികച്ച തൈകൾ ലഭിക്കുക. വിത്ത് മുളച്ച് നാലില പ്രായമാകുമ്പോൾ മാറ്റി നടണം. ധാരാളം സൂര്യപ്രകാശം വേണ്ട ചെടിയാണ് മുളക്.

 

ചെറിയ തൈകൾ കുഴിച്ചിടുമ്പോൾ തണലത്ത് വയ്ക്കുക കുറച്ച് വലുതായ ശേഷം വെയ്‌ലത്തേയ്ക്ക് വയ്ക്കുക. നല്ല വേനൽക്കാലത്ത് നന്നായി വെള്ളമൊഴിക്കാൽ ശ്രമിക്കുക. അല്ലാത്ത സമയത്ത് ഒന്നിടവിട്ട ദിവസങ്ങിൽ മാത്രം മതി. വെള്ളം കെട്ടി നിർത്തരുത്. വളർച്ചുടെ സമയത്ത് ധാരാളം കാലി വളങ്ങൾ നടത്തുക. മേൽമണ്ണ് നന്നായി ഇളക്കിയ ശേഷം മേൽവളം നൽകാം.

 

 കായ്കൾ പാകമാവുമ്പോൾ തന്നെ പൊട്ടിക്കണം. ചെടിയിൽ തന്നെ നിർത്തി പഴുപ്പിച്ചാൽ പിന്നീട് കായ്ഫലം കുറയും. വെള്ളി ഈച്ചയും ഇല ചുരുളലുമാണ് മുളകിനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ. ഇതിന് കഞ്ഞിവെള്ളം, സ്യൂഡോമോണാസിസ് എന്നിവ വെള്ളത്തിൽ കലർത്തി പത്ത് ദിവസം കൂടുമ്പോൾ തളിക്കുക. അടുക്കളത്തോട്ടത്തിൽ ജമന്തിപ്പൂക്കൾ നട്ടാൽ നീരുറ്റി കുടിയ്ക്കുന്ന പ്രാണികൾ ആ ചെടിയുടെ മുകളിലേയ്ക്ക് പോകും.