നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കുന്നിലേ? ഈ കാര്യങ്ങൾ ചെയ്തു നോക്കൂ.. രണ്ടു മിനുറ്റിൽ സുഖ നിദ്ര നിങ്ങൾക്കും കിട്ടും.!!!!

Updated: Sunday, September 6, 2020, 04:18 [IST]

രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ല എന്നത് പലരുടേയും ഒരു പരാതിയാണ്. എന്നാൽ നല്ല ഉറക്കം ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരം റിലാക്‌സ് ആയാൽ തന്നെ നമ്മുടെ ഉറക്കം സുഖകരമാവും. അതിനുള്ള ചില ടിപ്‌സുകളാണ് ഇനി പറയുന്നത്. അമേരിക്കൻ നേവി ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ രീതികൾ പരീക്ഷിച്ചത് 90 ശതമാനത്തിലധികം പേരിലും ഫലം ലഭ്യമായ പരീക്ഷണമാണിത്. മൂന്ന് ആഴ്ചകളോളും ഇത് പരീക്ഷിച്ചാൽ നന്നായി നിങ്ങൾക്ക് ഉറക്കം ലഭിക്കുമെന്നത് ഉറപ്പാണ്. നന്നായി വിശ്രമിച്ചാൽ മാ്രമേ പിന്നീട് നന്നായി ആക്റ്റീവായി ഇരിക്കാൻ കഴിയുള്ളൂ. നന്നായി ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. അത് പരിഹരിക്കാനായി ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്.

 

നമ്മുടെ പ്രായവും ഉറക്കവുമായി വളരെയധികം ബന്ധപ്പെട്ട് ഇരിക്കുന്ന ഒന്നാണ്. ശിശുക്കൾ മുതൽ പ്രായമായവർ വരെ ഉള്ളവർക്ക് ഉറക്കത്തിന്റെ ദൈർഖ്യം വ്യത്യസ്ഥമാണ്. കുഞ്ഞു വാവകൾ ഒരു ദിവം പതിനേഴ് മുതൽ പതിനെട്ട് മണിക്കൂർ വരെ ഉറങ്ങാൻ സാധ്യതയുണ്ട്. എന്നാൽ കൗമാര പ്രായത്തിലെത്തിലാൽ അത് ഒരു ഏഴ് മണിക്കൂറായി ചുരുങ്ങിയേക്കാം. മുതിർന്ന ഒരു വ്യക്തി ആറ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. എന്നാൽ ചില ആളുകൾക്ക് നാല് മണിക്കൂർ മാത്രമേ ഉറങ്ങാൻ സാധിക്കുകയുള്ളൂ. ഇത്തരക്കാർ നാല് മണിക്കൂർ ഉറങ്ങുകയും ബാക്കി രണ്ട് മണിക്കൂർ വിശ്രമത്തിനായി സമയം കണ്ടെത്തുകയും ചെയ്യണം. വേഗത്തിലുറങ്ങാനായി എന്തെല്ലാം ശ്രദ്ധക്കണമെന്ന് നോക്കാം.

 

വേഗം ഉറക്കം വരാൻ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മൾ കിടക്കുന്ന പൊസിഷൻ. മുഖം മുകളിലേയ്ക്കാക്കി മലർന്ന് കിടക്കാൻ ശ്രദ്ധിക്കുക. മുഖം മുഴുവനായും റിലാക്‌സ് ആയെന്ന് ഉറപ്പ് വരുത്തുക. നിങ്ങളുടെ ഇരു പരുരികങ്ങളും മുകളിലേയ്ക്കുയർത്തി പിടിച്ച് പിന്നീട് അത് പതുക്കെ അയച്ചു വിട്ടാൽ നിങ്ങൾ റിലാക്‌സായി. ആ അനുഭവം നാം മുഖത്തിന് മുഴുവൻ നൽകുക. രണ്ടമതായി കൈയ്യിന്റെ സ്ഥാനമാണ് ശ്രദ്ധിക്കേണ്ടത്. ശരീരത്തിനോട് ചേർത്ത് കൈകൾ മലർത്തി വയ്ക്കുക. ശ്വാസോച്ഛാസം ശ്രദ്ധിക്കുക എന്നതാണ് അടുത്ത പ്രക്രിയ. കിടക്കുന്ന സമയത്ത് നാം മൂക്കിൽ കൂടെയോ വായിൽ കൂടിയോ ശ്വാസോച്ഛാസം നടത്തുക. ശ്വാസം വലിച്ച് നമ്മുടെ നെഞ്ച് വികസിക്കുന്നതായും നാം അറിയണം.

 

മൂക്കിൽ കൂടി ശ്വാസോച്ഛാസം നടത്തുന്നതാണ് കൂടുതൽ അഭികാമ്യം. നന്നായി ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു കൊണ്ടിരിക്കണം. ഇത് അഞ്ച് തവണ ചെയ്യുമ്പോഴേയ്ക്കും നിങ്ങൾക്ക് ഉറക്കം വരുമെന്ന് ഉറപ്പാണ്. അങ്ങനെ ശ്വാസം വലിച്ചു കൊണ്ട് കാലിലേയ്ക്ക് ശ്രദ്ധ കൊണ്ടു വരുക എന്നതാണ് നാലാമത്തെ കാര്യം. തുടമുതൽ കാൽ വിരൽ വരെ റിലാക്‌സ് ചെയ്ത് തളർന്ന് പോകുന്നു എന്ന് ഉറപ്പ് വരുത്തുക.  ഇത്രയും ചെയ്താൽ തന്നെ വേഗത്തിൽ ഉറക്കം വരും. ഉറങ്ങാനായി മനസ്സിനെ പാകപ്പെടുത്തുക എന്നാണ് അഞ്ചാമതായി ചെയ്ത കാര്യം. രാത്രിയാണ് താൻ ഉറങ്ങാൻ പോകുകയാണെന്ന് മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തുക. ഈ കാര്യങ്ങൾ പരീക്ഷിച്ചാൽ നല്ല ഉറക്കം നിങ്ങൾക്ക് ലഭ്യമാകുമെന്ന് ഉറപ്പാണ്.