നിങ്ങളുടെ യഥാർത്ഥ കഴിവ് കണ്ടെത്തണോ? എന്നാൽ ഈ ടെസ്റ്റ് ഒന്ന് ചെയ്തു നോക്കൂ..!!

Updated: Thursday, September 17, 2020, 11:27 [IST]

എല്ലാവർക്കും അവരുടേതായ കഴിവുകൾ ഉണ്ടാകും എന്നത് ഉറപ്പാണ്. എന്നാൽ പലപ്പോഴും അത് കണ്ടെത്താൻ ആരും ശ്രമിക്കുന്നില്ല എന്നതാണ പ്രധാന പ്രശ്‌നം. നിങ്ങൾക്കുള്ളിലെ കഴിവുകൾ കണ്ടെത്തുന്നതിനുള്ള ഒരു ചെറിയ ടെസ്റ്റാണ് ഈ വിഡിയോയിൽ പറയുന്നത്. ചില ചെറിയ ചെറിയ ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

അതിന് നിങ്ങൾ ഉത്തരം നൽകണം. ഉത്തരങ്ങൾ ഒരു പേപ്പറിൽ കുറിച്ചിടുക. നമ്മുടെ കഴിവുകൾ, ആപ്റ്റഡ്യൂട്, ആറ്റിഡ്യൂഡ് പേഴ്‌സലാണിറ്റി എന്നിവ കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കും. 12 ചോദ്യങ്ങളാണ് വീഡിയോയിൽ ചോദിക്കുക. ചോദ്യങ്ങൾ കേട്ടാൽ നിങ്ങളുടെ മനസ്സിൽ ആദ്യം തന്ന വരുന്ന ഉത്തരം രേഖപ്പെടുത്തുക. 
പിന്നീട് ഇതിന് ചില മാർക്ക് ഇടുന്നതാണ്. ഓരോ ചോദ്യത്തിലെ ഓപ്ഷനുകൾക്കും പത്ത് മുതൽ 50 വരെയാണ് മാർക്ക് നൽകുന്നത്. നിങ്ങൾക്ക് മൊത്തമായി ലഭിക്കുന്ന മാർക്ക് നിങ്ങളുടെ കഴിവ് കണ്ടെത്താൻ നിങ്ങളെ സഹായിക്കും.