വിട്ടു പോകല്ലേ ഈ അടുക്കള ടിപ്സ്... വീട്ടമ്മമാർക്ക്‌ വളരെ ഉപകാരപ്രദമായ അടിപൊളി അടുക്കള ടിപ്‌സുകൾ.!!!

Updated: Sunday, October 25, 2020, 21:26 [IST]

വീട്ടിൽ അധികമായി വാങ്ങുന്ന പലചരക്കു സാധങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും അടുക്കി വെക്കാനും ഇതാ ചില ടിപ്സ്.. വീട്ടമ്മമാർക്ക്‌ വളരെ ഉപകാരപ്രദമായ അടിപൊളി അടുക്കള ടിപ്‌സുകൾ.!!!

വീട്ടിലെ അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നത് വീട്ടമ്മമാർക്ക്‌ ഒരു തലവേദനയാണ്. അത്ര വൃത്തിയാക്കിയാലും പെട്ടെന്ന് വൃത്തികേടാവുകായും ചെയ്യും. വീട്ടിൽ അധികമായി വാങ്ങുന്ന പലചരക്കു സാധങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും അടുക്കി വെക്കാനും ഇതാ ചില ടിപ്സ്…

കടയിൽ നിന്ന് വാങ്ങുന്ന പച്ചമുളക് ഈർപ്പമില്ലാതെ ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കംവെക്കാം. ആവശ്യാനുസരണം വേണ്ടവ കഴുകി എടുത്തു ഉപയോഗിക്കാം. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. അധികമായി വീട്ടിൽ വാങ്ങി വെക്കുന്ന പലചരക്കു സാധനകളിൽ അത്യാവശ്യമുള്ളവ ഒഴിച്ച് ബാക്കിയുള്ളവ വലിയൊരു കണ്ടെയ്നറിലാക്കി സൂക്ഷിച്ചു വെക്കാം.

ചപ്പാത്തി ഉണ്ടാക്കിയതിന് ശേഷം ചപ്പാത്തി പരത്തുന്ന കല്ലും കോലും കുറച്ചുനേരം വെള്ളത്തിൽ വെച്ച് കുതിർത്തിയത്തിന് ശേഷം പാത്രം കഴുകുന്ന സ്‌ക്രബർ ഉപയോഗിച്ചു നന്നായി ഉരച്ചു കഴുകി വെള്ളം വാർന്നതിനു ശേഷം തുടച്ചു വെചു സൂക്ഷിക്കാം. അതുപോലെ ചൂട് വെള്ളം വെക്കുന്ന പാത്രം നേരിട്ട് സ്ലാബിൽ വെക്കാതെ താഴെ ചെറിയ മരക്കഷ്ണമോ മറ്റെന്തെങ്കിലോ ഇട്ടു കൊടുക്കാം.

വെളിച്ചെണ്ണ വലിയ കേനിൽ നിന്നും ചെറിയ ബോട്ടിലിലേക്ക് പകർത്തുമ്പോൾ താഴെ ഒരു പ്ലേറ്റ് വെക്കുന്നത് നല്ലതാണ്. ക്ലീനിങ് എല്ലാം കഴിഞ്ഞ ശേഷം കിച്ചൻ ടവൽ നല്ലപോലെ സോപ്പുപയോഗിച്ചു കഴുകി ഉണക്കാൻ ഇടുന്നത് ഈച്ച പോലുള്ള പ്രാണികൾ വരാതിരിക്കാനും സ്മെൽ പോകാനും നല്ലതാണ്.