പണത്തിനു വേണ്ടിയല്ല, അഭിനയമോഹം കൊണ്ട് മാത്രം സിനിമയില്‍ അഭിനയിച്ചു, പ്രതിഫലം കിട്ടിയത് ഏഴു ചിത്രങ്ങളില്‍ മാത്രം

Updated: Friday, November 27, 2020, 22:21 [IST]

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരി നിരവധി സിനിമകളില്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍, പണത്തിനുവേണ്ടിയല്ല മറിച്ച് അഭിനയമോഹം കൊണ്ടുമാത്രമാണ് സിനിമകളില്‍ അഭിനയിച്ചതെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ പറയുന്നു. 

പല ചിത്രങ്ങളിലും പ്രതിഫലം പോലും ലഭിച്ചിട്ടില്ല. പ്രതിഫലം ലഭിച്ചത് ഏഴു ചിത്രങ്ങളില്‍ മാത്രമാണ്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നതിനിടെ ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.  

Advertisement

  2018ലെ നിമിര്‍ എന്ന ചിത്രത്തിലാണ് ബിനീഷ് അവസാനമായി അഭിനയിച്ചത്. വില്ലന്‍ വേഷങ്ങളിലാണ് ബിനീഷ് പലപ്പോഴും എത്താറുള്ളത്. ഒപ്പം,നീരാളി, ലയണ്‍,കര്‍മയോദ്ധ,കുരുക്ഷേത്ര, മിഷന്‍ 90 ഡേയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബിനീഷ് കോടിേേയരി അഭിനയിച്ചിട്ടുണ്ട്.