രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വെറുതെ വിടണം, ഗവര്‍ണര്‍ക്ക് കത്തയച്ച് നടന്‍ വിജയ് സേതുപതി

Updated: Saturday, November 21, 2020, 14:51 [IST]

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യവുമായി നടന്‍ വിജയ് സേതുപതി. പ്രതി പേരറിവാളനെ വെറുതെ വിടണം. കേസില്‍ നേരിട്ടു പങ്കില്ലാതിരുന്നിട്ടും 19 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് പേരറിവാളനെന്ന് വിജയ് സേതുപതി പറയുന്നു. 

അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടെന്നും ഗവര്‍ണര്‍ക്ക് തീരുമാനം സ്വീകരിക്കാമെന്നും സുപ്രീംകോടതി പറഞ്ഞതും താരം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

തമിഴ് സംവിധായകരായ ഭാരതിരാജ, വെട്രിമാരന്‍, അമീന്‍, പാ രഞ്ജിത് നടന്‍ന്മാരായ സത്യരാജ്, പ്രകാശ് രാജ് എന്നിവരും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പേരറിവാളനെ മാത്രമാല്ല ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഏഴ് പേരെയും മോചിപ്പിക്കണമെന്നാണ് നടന്റെ ആവശ്യം.