നടി ഖുഷ്ബുവിന്റെ കാറില്‍ ടാങ്കര്‍ ലോറിയിടിച്ചു, വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടം, കരുതിക്കൂട്ടിയുള്ള അപകടമാണെന്ന് സംശയം
Updated: Wednesday, November 18, 2020, 11:35 [IST]

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിന്റെ കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് അപകടം. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഖുശ്ബു ഉണ്ടായിരുന്നു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു താരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തില്‍ ഖുശ്ബുവിന് പരിക്കുകളൊന്നുമില്ലെന്നാണ് വിവരം. ടാങ്കര്‍ ലോറി കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്ന് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് ഒന്നും സംഭവിക്കാതിരുന്നതെന്നും ഖുശ്ബു പറഞ്ഞു.
തന്റെ കാര്‍ ശരിയായ ദിശയിലാണ് സഞ്ചരിച്ചതെന്നും കരുതിക്കൂട്ടിയുള്ള അപകടമാണോ എന്ന സംശയമുണ്ടെന്നും ഖുശ്ബു പറയുന്നു. ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.