ഇതു താണ്ടാ ലേഡീ സൂപ്പര്‍സ്റ്റാര്‍, നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ചതിന് ശിവസേനയ്ക്ക് എട്ടിന്റെ പണി
Updated: Friday, November 27, 2020, 13:15 [IST]

ആര് ഭരിച്ചാലും ഒരു പൗരന് രാജ്യത്ത് ജീവിക്കാനുള്ള അധികാരവും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശവുമുണ്ട്. നടി കങ്കണ റണാവത്ത് ശിവസേനയ്ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുകയാണ്. ഇതാണ് ശരിക്കും ലേഡീ സൂപ്പര്‍സ്റ്റാര്‍.. ഒറ്റയ്ക്ക് നിന്ന് പോരാടി അനുകൂല വിധി നേടിയെടുത്തു. കങ്കണയുടെ ബംഗ്ലാവ് പൊളിച്ചതിന് മുംബൈ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് താരത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ച് മാറ്റിയത്. നിയമം ദുരൂഹം ചെയ്തുവെന്നാണ് കോടതി വിലയിരുത്തിയത്. സെപ്തംബര്‍ ഒന്‍പതിനാണ് മുംബൈയിലെ പാലി ഹില്ലിലെ കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത്. അനധികൃതമായാണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് കോര്പ്പറേഷന് ചൂണ്ടിക്കാണിച്ചത്. കങ്കണ മണാലിയില്‍ നിന്ന് വരുന്നതിനുമുന്പ് കെട്ടിടം പൊളിച്ചു നീക്കിയിരുന്നു.
കങ്കണ ശിവസേനയ്ക്കെതിരെയും മുംബൈ സര്‍ക്കാരിനെതിരെയും പ്രതികരിച്ചിരുന്നു. ഇതിന്റെ ഫലമായാണ് തനിക്കെതിരെ ഇങ്ങനെയൊരു നടപടിയെടുത്തതെന്നായിരുന്നു കങ്കണയുടെ വാദം. ഒരു പൗരന്റെ അവകാശങ്ങള്‍ക്ക് തെറ്റായ രീതിയിലാണ് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് പ്രവര്‍ത്തിച്ചതെന്നാണ് കോടതി പറഞ്ഞത്. ഇത് നിയമപരമായി ദ്രോഹമാണ്.
ജസ്റ്റിസുമാരായ എസ് ജെ കത്വല്ല, ആര്‍ഐ ചഗ്ല എന്നിവര്‍ ചേര്‍ന്ന ഡിവിഷന് ബെഞ്ചാണ് വാദം കേട്ടത്. ഏതെങ്കിലും പൗരനെതിരെ മസില് പവര്‍ കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.