രാഷ്ട്രീയ നേതാക്കള്‍ തന്നെ മുതലെടുത്തു, വെളിപ്പെടുത്തലുമായി കൊല്ലം തുളസി
Updated: Wednesday, March 3, 2021, 13:07 [IST]

വിവാദ പ്രസംഗത്തിലൂടെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച താരമാണ് കൊല്ലം തുളസി. പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നതും ബിജെപിയില്‍ നിന്ന് അസ്വാരസ്യങ്ങള്‍ ഉണ്ടായതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തനിക്ക് അനുഭവപ്പെട്ട മോശം രാഷ്ട്രീയ ചുറ്റുപാടിനെക്കുറിച്ച് തുറന്നു പറയുകയാണ് നടന്.

കൊല്ലം തുളസി ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ മറ്റേതെങ്കിലും പാര്‍ട്ടി അംഗമായോ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും കൊല്ലം തുളസി പറയുന്നു.

ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും കൊല്ലം തുളസി പറഞ്ഞു. കൊല്ലം തുളസി പറഞ്ഞതിങ്ങനെ...

ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകാനോ പ്രവര്‍ത്തിക്കാനോ താത്പര്യമില്ല. എന്നാല്‍ അതെല്ലാം തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍ പാര്ട്ടിക്കാര് അത് മുതലെടുക്കുകയായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്നത്തില്‍ പാര്ട്ടിക്കാര് ആരും കൂടെ നിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്. ഇനി രാഷ്ട്രീയത്തിലേക്കില്ല.