സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാം?

Updated: Saturday, July 11, 2020, 16:32 [IST]

കേരള സര്‍ക്കാര്‍ കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം പദ്ധതി. ഭക്ഷ്യ കൃഷി പ്രത്സാഹിപ്പിക്കുകയും അതിലൂടെ സ്വയം പര്യാപ്തത ലഭ്യാമക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ ആനുകൂല്യത്തിനായി നിശ്ചിത കൃഷിഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വ്യക്തിക്കോ, അല്ലെങ്കില്‍ ഒരു ഗ്രൂപ്പിനോ അല്ലെങ്കില്‍ മറ്റൊരു കുടുംബശ്രീ പോലെയുള്ള യൂണിറ്റിനും ഇതിനു വേണ്ടി അപേക്ഷ വയ്ക്കാവുന്നതാണ്. 


കൃഷി അല്ലാതെ ആട്,കോഴി,പശു എന്നിവയെ വളര്‍ത്താനും ഇതിലൂടെ സാധിക്കും, മാത്രമല്ല സര്‍ക്കാര്‍ കൃഷിക്ക് സബ്‌സിഡിയും നല്‍കും. ഇതുകൂടാതെ മറ്റു സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം. കറവ പ്പശുവിനെയും എരുമകളെയും വാങ്ങുന്നതിന് മാക്‌സിമം അറുപതിനായിരം രൂപ വരെയാണ് ലഭിക്കുക, ഈ മുഴുവന്‍ തുക പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ആണ് ലഭിക്കുക, ഈ തുകയുടെ 50% ജനറല്‍ കാറ്റഗറിക്കും, 75% തുക പട്ടികജാതി വിഭാഗങ്ങള്‍ക്കും ലഭിക്കുന്നു. 


 പിന്നെ മുട്ട കോഴി കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന് സഹായം നല്‍കുന്നുണ്ട്, ഇതിനായി അപേക്ഷിച്ചാല്‍ രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങളെ നല്‍കുന്നതായിരിക്കും.പന്നി കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനായി ഏകദേശം 40,000 രൂപ വരെ നിങ്ങള്‍ക്ക് ധന സഹായം ലഭിക്കുന്നതാണ്.


കാലിത്തൊഴുത്ത് നിര്‍മാണത്തിനു വേണ്ടി വേണ്ടിവരുന്ന തുകയുടെ 50% ജനറല്‍ വിഭാഗത്തിന് സബ്‌സിഡിയായി ലഭിക്കുന്നു, അത് മാക്‌സിമം 25000 രൂപ ആയിരിക്കും ലഭിക്കുക. അതുകൂടാതെ തൊഴിലുറപ്പ് പദ്ധതിയുമായി ഉള്‍പ്പെടുത്തി ഈ നിര്‍മ്മാണത്തിന് പ്രവര്‍ത്തി ദിനങ്ങള്‍ വീടുകളില്‍ തന്നെ കാലിത്തൊഴുത്തുമായി ബന്ധപ്പെട്ട് നമുക്ക് ചിലവഴിക്കാവുന്ന സൗകര്യമൊരുക്കിയിട്ടുണ്ട്. 


ഡയറിഫാമുകള്‍ പുതുക്കി നിര്‍മിക്കുവാന്‍ അമ്പതിനായിരം രൂപവരെ ലഭിക്കുന്നതാണ്. കരിമീന്‍ കൃഷിക്കുവേണ്ടി ഒന്നര ലക്ഷം വരെ ചിലവുവരുന്നതില്‍ 40% സബ്‌സിഡിയായി ജനറല്‍ കാറ്റഗറിക്ക് ലഭിക്കുന്നു, 75% പട്ടികജാതി വിഭാഗങ്ങള്‍ക്കും ലഭിക്കുന്നു, 100% സബ്‌സിഡിയായി പട്ടിക വര്‍ഗ്ഗത്തിനും ലഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിങ്ങളുടെ കൃഷിഭവനുമായി ബന്ധപ്പെടുക. നല്ല അവസരമാണ്, നഷ്ടട്ടപ്പെടുത്താതിരിക്കുക.